Sunday December 16th, 2018 - 4:05:pm
topbanner

പ്രായപൂര്‍ത്തിയാകാത്ത അഞ്ച് യുവാക്കള്‍ ചേര്‍ന്ന 20കാരിയെ പീഡിപ്പിച്ചു

Jikku Joseph
പ്രായപൂര്‍ത്തിയാകാത്ത അഞ്ച് യുവാക്കള്‍ ചേര്‍ന്ന 20കാരിയെ പീഡിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് 20കാരിയെ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ഡല്‍ഹി മുന്‍സിപ്പല്‍ മാലിന്യ സംഭരണ കേന്ദ്രത്തിന് സമീപത്ത് വച്ചാണ് ഇവര്‍ ക്രൂരകൃത്യം നടത്തിയത്. ബുധനാഴ്ചയാണ് സംഭവം നടന്നത്.

രാത്രി 10 മണിയോടെ ഗാര്‍ബേജിന് സമീപത്ത് വച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പെണ്‍കുട്ടി പറഞ്ഞു. മര്‍ദ്ദിച്ച ശേഷം ആളോഴിഞ്ഞ പ്രദേശത്തേക്ക് വലിച്ചുകൊണ്ടുപോയി മാനഭംഗംചെയ്യുകയായിരുന്നുവെന്നുമെന്നാണ് പരാതിയുള്ളത്. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ഇരയായ പെണ്‍കുട്ടി താമസിക്കുന്ന അതേ കോളനിയില്‍ നിന്നുമുള്ള യുവാക്കളാണ് ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയെതുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

English summary
20 year old gang raped by 5 teens in delhi
topbanner

More News from this section

Subscribe by Email