Monday November 19th, 2018 - 3:29:pm
topbanner

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച മോഡലിനെ പത്തൊമ്പതുകാരന്‍ തലക്കടിച്ചു കൊന്നു

JB
 ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച മോഡലിനെ പത്തൊമ്പതുകാരന്‍ തലക്കടിച്ചു കൊന്നു

മുംബൈ: ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ചതിന് മോഡലിനെ പത്തൊമ്പതുകാരന്‍ തലക്കടിച്ചു കൊലപ്പെടുത്തി. മുംബൈ അന്ധേരിയിലാണ് സംഭവം. മുംബൈ മോഡലായ മാന്‍സി ദീക്ഷിതിനെയാണ് മുസമ്മില്‍ സയീദ് എന്ന് വിദ്യാര്‍ത്ഥി കൊലപ്പെടുത്തിയത്.സംഭവത്തില്‍ മുസമ്മില്‍ സയീദിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില്‍ ലൈംഗിക അതിക്രമമായിരുന്നില്ല നടന്നതെന്ന് പോലീസ് പറഞ്ഞു. തന്റെ വീട്ടീലേക്ക് മാന്‍സിയെ മുസമ്മില്‍ ക്ഷണിച്ച് വരുത്തുകയായിരുന്നു. തുടര്‍ന്ന് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും എതിര്‍ത്തപ്പോള്‍ തലയ്ക്കടിക്കുകയുമായിരുന്നു.

ആക്രമണത്തെത്തുടര്‍ന്നു ബോധരഹിതയായ മാന്‍സിയെ ഉണര്‍ത്താന്‍ സയ്യീദ് ശ്രമിച്ചെങ്കിലും ബോധം വന്നിരുന്നില്ല. തുടര്‍ന്ന് ആരെങ്കിലും വരുമോ എന്ന് ഭയന്ന് മാന്‍സിയുടെ കഴുത്തില്‍ കയര്‍ മുറുക്കി ഇയാള്‍ കൊല്ലുകയായിരുന്നു.പിന്നീട് ശവശരീരം പെട്ടിയിലാക്കി ഇയാള്‍ ഒരു ടാക്സി കാര്‍ ബുക്ക് ചെയ്ത വരുത്തി അതില്‍ കയറ്റി. കാറില്‍ ഇയാള്‍ മലാഡിലേക്ക് പോയി മാന്‍സിയുടെ മൃതദേഹം അടങ്ങുന്ന പെട്ടി അവിടെ ഉപേക്ഷിച്ചു മടങ്ങുകയായിരുന്നുവെന്നു സയ്യീദ് പൊലീസിന് മൊഴി നല്‍കി.

ഇതിനുമുമ്പൂം പലതവണ സയ്യീദ് മാന്‍സിയെ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമം നടത്തിയിരുന്നു. മാന്‍സി പലപ്പോഴായി തനിക്ക് താല്‍പ്പര്യമില്ല എന്ന് അറിയിച്ചെങ്കിലും സയീദ് പിന്‍വാങ്ങാന്‍ തയ്യാറായില്ല.

 

Read more topics: 19, OLD, BOY, KILLED, BY MODAL,
English summary
19 OLD BOY KILLED BY MODAL
topbanner

More News from this section

Subscribe by Email