Sunday November 18th, 2018 - 10:03:pm
topbanner

14 കാരിയെ പീഡിപ്പിച്ച് 19 കാരന്‍ ബന്ധു ; പെണ്‍കുട്ടിയ്‌ക്കെതിരെ കേസ്

suji
14 കാരിയെ പീഡിപ്പിച്ച് 19 കാരന്‍ ബന്ധു ; പെണ്‍കുട്ടിയ്‌ക്കെതിരെ കേസ്

14 കാരി ബന്ധുവിനെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 19 കാരന്‍ അറസ്റ്റില്‍.പ്രസവിച്ച കുഞ്ഞിനെ ടോയ്‌ലറ്റിന് പിന്നില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പെണ്‍കുട്ടിയ്ക്ക് എതിരെയുള്ള പോലീസ് കേസെടുത്തു.പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന കൗമാരക്കാരന്‍ ഇവരുടെ വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചത്.ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ വീട്ടുകാര്‍ മറ്റൊന്ന് തീരുമാനിക്കുകയായിരുന്നു.വ്യാഴാഴ്ച വൈകീട്ട് പെണ്‍കുട്ടി പ്രസവിക്കുകയായിരുന്നു ശേഷം അമ്മയേയും കൂട്ടി പുറത്തുപോയ കുട്ടി കുഞ്ഞിനെ ടോയ്‌ലറ്റിന് പിന്നില്‍ ഉപേക്ഷിച്ചു.ചില പ്രദേശവാസികള്‍ സംഭവം കണ്ട് കുഞ്ഞിനെ രക്ഷപ്പെടുത്തി.ഇവര്‍ അറിയിച്ചതോടെ പോലീസെത്തി കുഞ്ഞിനെ ആശുപത്രിയിലാക്കി.
സാമൂഹികമായ പ്രശ്‌നങ്ങള്‍ ഭയന്നാണ് തങ്ങള്‍ പരാതി നല്‍കാതിരുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞു. പോലീസ് കേസ് ഭയന്ന് ഗര്‍ഭിണിയായ മകളെ ഇവര്‍ ഡോക്ടറെ കാണിച്ചതുമില്ല. എന്തായാലും പീഡകനെ തിരിച്ചറിഞ്ഞ പോലീസ് കൗമാരക്കാരനെ അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയെയും അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ തീരുമാനം.ഏതായാലും ഒന്നും തിരിച്ചറിയാത്ത പ്രായത്തില്‍ പെണ്‍കുട്ടി ഒരു കുറ്റവാളിയായി മാറിയിരിക്കുകയാണ് !

 

Read more topics: rape, girl,case
English summary
14 year girl raped by 19 year old relative
topbanner

More News from this section

Subscribe by Email