Wednesday September 26th, 2018 - 8:52:am
topbanner

പെട്രോള്‍ പമ്പില്‍ കാശും, കാര്‍ഡും വേണ്ട; വിരല്‍ത്തുമ്പ് മതി പണമടയ്ക്കാന്‍

suji
പെട്രോള്‍ പമ്പില്‍ കാശും, കാര്‍ഡും വേണ്ട; വിരല്‍ത്തുമ്പ് മതി പണമടയ്ക്കാന്‍

ദില്ലി: പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കാന്‍ പണവും, കാര്‍ഡും, മൊബൈല്‍ ഫോണും നല്‍കുന്ന കാലം കഴിയുന്നു. പേയ്‌മെന്റ് നല്‍കാന്‍ കൈവിരത്തുമ്പ് മതിയെന്നതാണ് സംജാതമാകുന്ന അവസ്ഥ. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് ഇതിനായി ഒരുങ്ങുന്നത്.

ഓക്‌സിജന്‍ മൈക്രോ ഏജന്‍സിയും, ഐഡിഎഫ്‌സി ബാങ്കുമായി സഹകരിച്ച് തങ്ങളുടെ ഇന്ധന സ്റ്റേഷനുകളില്‍ പദ്ധതി നടപ്പാക്കാനാണ് നീക്കം. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രണ്ട് മൈക്രോ എടിഎം മെഷീനുകള്‍ ഐഒസി സ്ഥാപിച്ചിരുന്നു. ഭോപ്പാലില്‍ തുടങ്ങിവെച്ച പദ്ധതി അടുത്ത ഏതാനും മാസങ്ങളില്‍ രാജ്യത്തെ മറ്റ് ഇടങ്ങളിലേക്കും വ്യാപിപ്പിക്കും.

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ, ഭീം, ആധാര്‍ പേ, ഭാരത് ക്യുആര്‍ കോഡ്, യുപിഐ തുടങ്ങിയ രീതികളില്‍ മൈക്രോ എടിഎം മെഷീനില്‍ ഉപയോഗിക്കാം. സെല്‍ഫ് സര്‍വ്വീസ് പെട്രോള്‍ മെഷീനുകള്‍ ഇന്ത്യയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍.

 

Read more topics: thumb, pay at petrol pumps
English summary
your thumb would be enough to pay at petrol pumps
topbanner

More News from this section

Subscribe by Email