Friday July 20th, 2018 - 9:53:pm
topbanner
Breaking News

ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മ്മാണ കമ്പനി ഇന്ത്യയില്‍; കാരണം ഇതാണ്

suji
ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മ്മാണ കമ്പനി ഇന്ത്യയില്‍; കാരണം ഇതാണ്

ദില്ലി: ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ സാംസംഗ് ഇലക്ട്രോണിക്‌സിന്റെ നിര്‍മ്മാണ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ഇന്ത്യ സന്ദര്‍ശിക്കുന്ന സൗത്ത് കൊറിയ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. വിപുലീകരിച്ച ഈ ഫാക്ടറി ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ യൂണിറ്റെന്ന ഖ്യാതി നേടുകയാണ്. ഓരോ മാസവും ഇവിടെ നിന്നും നിര്‍മ്മിച്ച് പുറത്തിറങ്ങുന്ന ഉപകരണങ്ങളുടെ എണ്ണമാണ് ഇതിന് കാരണം.

നിലവില്‍ സൗത്ത് കൊറിന്‍ ടെക് വമ്പന്‍ ഇന്ത്യയില്‍ 67 മില്ല്യണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മിക്കുന്നുണ്ട്. കമ്പനി വിപുലീകരിച്ചതോടെ നിര്‍മ്മാണം 120 മില്ല്യണായി ഉയരുമെന്നാണ് കരുതുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ വിപണിയാണ് ഇന്ത്യയെന്നതാണ് ഈ നിക്ഷേപത്തിന് കാരണം.

2017ലെ കണക്കുകള്‍ പ്രകാരം 299 മില്ല്യണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളാണുള്ളത്. ഈ വര്‍ഷം അവസാനത്തോടെ 340 മില്ല്യണ്‍ പൗണ്ട് ആയി വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. 2022ല്‍ 442 മില്ല്യണ്‍ ഉപയോക്താക്കളെയും പ്രതീക്ഷിക്കുന്നു. സാംസംഗിന്റെ 50000 കോടി വില്‍പ്പന വരുമാനത്തില്‍ 34000 കോടി മൊബൈല്‍ വില്‍പ്പനയില്‍ നിന്നുമാണ്.

4915 കോടി മുതല്‍മുടക്കി വിപുലീകരിച്ച നോയ്ഡയിലെ ഫാക്ടറിയില്‍ നിന്നും ഫോണുകള്‍ ഇന്ത്യക്ക് പുറമെ യൂറോപ്പ്, വെസ്റ്റ് ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്കും കയറ്റി അയയ്ക്കും. 70,000 പേര്‍ക്കാണ് കമ്പനി തൊഴില്‍ നല്‍കുന്നത്.

 

English summary
worlds largest mobile manufacturing factory to be inaugurated in india
topbanner

More News from this section

Subscribe by Email