Friday February 22nd, 2019 - 5:43:am
topbanner

ഇന്ത്യന്‍ സ്ത്രീകള്‍ക്ക് പുരുഷന്‍മാരേക്കാള്‍ 20 ശതമാനം വരുമാനം കുറവ്

suji
ഇന്ത്യന്‍ സ്ത്രീകള്‍ക്ക് പുരുഷന്‍മാരേക്കാള്‍ 20 ശതമാനം വരുമാനം കുറവ്

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് പുരുഷന്‍മാരേക്കാളും 20 ശതമാനം വരുമാനം കുറവാണെന്ന് റിപ്പോര്‍ട്ട്. ലിംഗഭേദം നോക്കിയാണ് ഇന്ത്യയിലും ശമ്പളം അനുവദിക്കുന്നതെന്ന വാദം ഇതോടെ ശരിയാവുകയാണ്. പുതിയ മോണിറ്ററി സാലറി ഇന്‍ഡക്‌സ് പ്രകാരം പുരുഷന്‍ മണിക്കൂറില്‍ ശരാശരി 231 രൂപ നേടുമ്പോള്‍ സ്ത്രീകളുടെ വരുമാനം 184.8 രൂപയാണ്.

വരുമാനത്തിലെ ഈ 20 ശതമാനം വ്യത്യാസം ഒരു പ്രശ്‌നം തന്നെയാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. 2016ല്‍ ഈ വ്യത്യാസം 24.8 ശതമാനം ആയിരുന്നതാണ് ഇക്കുറി അല്‍പ്പം താഴ്ന്നത്. 0-2 വര്‍ഷം വരെ ജോലി പരിചയമുള്ള പുരുഷന്‍മാര്‍ 7.8 ശതമാനം അധികവരുമാനം നേടുമ്പോള്‍, 6-10 വര്‍ഷം വരെ പ്രവൃത്തിപരിചയം ഉള്ളവര്‍ 15.3 ശതമാനം വരുമാനം അധികം നേടും.

11 വര്‍ഷത്തില്‍ അധികം പ്രവൃത്തിപരിചയമുള്ള പുരുഷന്‍മാര്‍ക്ക് സ്ത്രീകളേക്കാള്‍ 25 ശതമാനം അധികവരുമാനം ലഭിക്കുന്നു. മോണ്‍സ്റ്റര്‍ ഇന്ത്യ, പേചെക്ക്.ഇന്‍, ഐഐഎം അഹമ്മദാബാദ് എന്നിവര്‍ ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്.

 

Viral News

Read more topics: women, india, earn
English summary
women-in-india-earn-20 percent-less-than-men
topbanner

More News from this section

Subscribe by Email