Tuesday March 19th, 2019 - 3:36:pm
topbanner
topbanner

വാട്‌സ്ആപ്പിന് ഇന്ത്യയില്‍ പ്രതിമാസം 20കോടി സജീവ ഉപയോക്താക്കള്‍

Jikku Joseph
വാട്‌സ്ആപ്പിന് ഇന്ത്യയില്‍ പ്രതിമാസം 20കോടി സജീവ ഉപയോക്താക്കള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വാട്‌സ്ആപ്പിന് പ്രതിമാസം 20കോടി സജീവ ഉപയോക്താക്കളുണ്ടെന്നു വാട്‌സ്ആപ്പ സഹസ്ഥാപകന്‍ ബ്രയിന്‍ അക്റ്റണ്‍ വെളിപ്പെടുത്തി. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികളുമായി സംസാരിക്കുന്നതിനിടെയായിരുന്നു അക്റ്റണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. വാട്‌സ്ആപ്പിന്റെ ഇന്ത്യന്‍ സംഭാവനകളെ കേന്ദ്രികരിച്ചായിരുന്നു ചര്‍ച്ചകള്‍. വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറിനെക്കുറിച്ചും ചര്‍ച്ചാവിഷയമാക്കിയിരുന്നു.

വാട്‌സ്ആപ്പിന്റെ സ്റ്റാറ്റസ് ഫീച്ചറാണ് പുതിയ പ്രത്യേകത. ഉപയോക്താക്കള്‍ക്കായി കഴിഞ്ഞ ദിവസമാണ് വാട്‌സ്ആപ്പ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചത്. ഐഫോണുകളിലും ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് പ്ലാറ്റ്‌ഫോമുകളിലും പുതിയ ഫീച്ചറുകള്‍ ലഭ്യമാണ്.

Viral News

English summary
whatsapp users in india
topbanner

More News from this section

Subscribe by Email