Friday July 20th, 2018 - 9:54:pm
topbanner
Breaking News

വോഡഫോണ്‍ വരിക്കാരുടെ ആമസോണ്‍ പ്രൈം വാര്‍ഷിക മെമ്പര്‍ഷിപ്പിന് 50 ശതമാനം വിലക്കിഴിവ്

renjini
വോഡഫോണ്‍ വരിക്കാരുടെ ആമസോണ്‍ പ്രൈം വാര്‍ഷിക മെമ്പര്‍ഷിപ്പിന് 50 ശതമാനം വിലക്കിഴിവ്

വോഡഫോണ്‍ വരിക്കാരുടെ ആമസോണ്‍ പ്രൈം വാര്‍ഷിക മെമ്പര്‍ഷിപ്പിന് 50 ശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ചു.വോഡഫോണും ആമസോണും ചേര്‍ന്ന് 18-24 വയസിന് ഇടയിലുള്ള വരിക്കാർക്കാണ് ഈ ഓഫർ ലഭിക്കുക. വോഡഫോണ്‍ യുവ വരിക്കാര്‍ക്ക് ഇനി ആമസോണ്‍ പ്രൈം അംഗത്വം 499 രൂപയ്ക്ക് ലഭ്യമാകും.

ഈ ഓഫറിലൂടെ യുവ വരിക്കാര്‍ക്ക് സൗജന്യമായും വേഗത്തിലും ലക്ഷക്കണക്കിന് ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കാനും ഡീലുകളില്‍ പങ്കെടുക്കാനും അവസരം ലഭിക്കും. മാത്രമല്ല പ്രീമിയം സിനിമകള്‍, ഏറ്റവും പുതിയ വീഡിയോകള്‍, ബ്ലോക്ക്ബസ്റ്റര്‍ ഹോളിവുഡ്, ബോളിവുഡ് സിനിമകള്‍, ടിവി ഷോകള്‍, ഹാസ്യ പരിപാടികള്‍, വിവിധ ഭാഷകളിലെ  ലക്ഷക്കണക്കിന് വരുന്ന ഗാനങ്ങളുടെ ഡൗണ്‍ലോഡിങ് തുടങ്ങിയവയെല്ലാം ആസ്വദിക്കാം.

ജൂലൈ 16ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 36 മണിക്കൂര്‍ നീണ്ട പ്രൈം ഡേ (ജൂലായ് 16 ഉച്ചയ്ക്ക് 12 മുതല്‍  ജൂലായ് 17 അര്‍ധരാത്രി വരെ) ആഘോഷത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. എക്‌സ്‌ക്ലൂസിവ് ലോഞ്ചുകള്‍, ബ്ലോക്ക്ബസ്റ്റര്‍ ഡീലുകള്‍, എന്റര്‍ടെയ്ന്‍മെന്റ് പ്രീമിയറുകള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി ലഭിക്കും.

ഓഫര്‍ ലഭിക്കാന്‍ വോഡഫോണ്‍ വരിക്കാര്‍ മൈ വോഡഫോണ്‍ ആപ്പിലൂടെ സൈന്‍ അപ്പ് ചെയ്ത് വോഡഫോണ്‍ സെക്യൂര്‍ പേയ്‌മെന്റ് മോഡിലൂടെ 499 രൂപ അടയ്ക്കുക. തുടര്‍ന്ന് ആമസോണ്‍ ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റിലെത്തി ഒരു വര്‍ഷത്തേക്കുള്ള പ്രൈം മെമ്പര്‍ഷിപ്പ് ആക്റ്റിവേറ്റ് ചെയ്ത് നേട്ടങ്ങള്‍ ആസ്വദിക്കാം. 


Read more topics: vodaphone, prim membership, amazon
English summary
50 percentage offer in amazon prime membership
topbanner

More News from this section

Subscribe by Email