Saturday February 16th, 2019 - 5:03:am
topbanner

ഏറ്റവും കുറഞ്ഞ ബിൽ ഗ്യാരന്റിയുമായി വോഡഫോൺ റെഡ് പ്ലാനുകൾ

fasila
ഏറ്റവും കുറഞ്ഞ ബിൽ ഗ്യാരന്റിയുമായി വോഡഫോൺ റെഡ് പ്ലാനുകൾ

കൊച്ചി: രാജ്യത്തെ ഏറ്റവും കുറഞ്ഞ ബിൽ ഗാരന്റി നൽകികൊണ്ട് വോഡഫോൺ ഇന്ത്യ പുതിയ സ്മാർട്ട് പോസ്റ്റ്പെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. മൊബൈൽ ഇൻഷുറൻസ്, പരിധിയില്ലാത്ത രാജ്യാന്തര റോമിങ്, വിനോദ പരിപാടികൾ തുടങ്ങിയവയെല്ലാം ഇൗ പ്ലാനിൽ ലഭ്യമാകും.

ഉപഭോക്താക്കളുടെ വിനോദം, യാത്ര, സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങളെല്ലാം സാധ്യമാകുന്നതാണ് വോഡഫോൺ റെഡ് പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനെന്നും മൊബൈൽ ഇൻഷുറൻസ്, ഏറ്റവും കുറഞ്ഞ ബിൽ ഗാരന്റി തുടങ്ങിയവയിലൂടെ വരിക്കാരെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്കാണ് വോഡഫോൺ പ്രാധാന്യം നൽകുന്നതെന്നും വോഡഫോൺ ഇന്ത്യ കൺസ്യൂമർ ബിസിനസ് അസോസിയേറ്റ് ഡയറക്ടർ അവ്നീഷ് ഖോസ്ല പുതിയ റെഡ് പ്ലാനിനെ കുറിച്ച് പറഞ്ഞു.

പുതിയ റെഡ് പദ്ധതി പ്രകാരം വോഡഫോൺ ബിൽ ഗ്യാരന്റി എന്ന ഒപ്റ്റിമൈസേഷൻ ടെക്നോളജി അവതരിപ്പിക്കുന്നു. റെഡ് പോസ്റ്റ്പെയ്ഡ് പോർട്ട്ഫോളിയോയിൽ മാസ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും അനുയോജ്യമായ പ്ലാനിൽ ബില്ലിംഗിലൂടെ തിരഞ്ഞെടുത്ത പ്ലാനിലെ ഏറ്റവും കുറഞ്ഞ സാധ്യമായ ബിൽ ഉപഭോക്താവിന് ഇൗ സംവിധാനം യാന്ത്രികമായി നിലനിർത്തികൊടുക്കുന്നു. അങ്ങനെ വരിക്കാർക്ക് ബിൽ കണ്ട് ഞെട്ടേണ്ട അവസ്ഥയുണ്ടാകില്ല.

ഇൗ ലാഭം ഉറപ്പുവരുത്തന്നതിലേക്ക് കൂട്ടുകാർ, കുടുംബാഗങ്ങൾ, മറ്റ് ഉപകരണങ്ങൾ തുടങ്ങിയവയെ കൂടി ഉൾപ്പെട്ടുത്തി 20 ശതമാനം ലാഭം നേടാം. മൊത്തം റെന്റൽ ഒറ്റ ബില്ലിൽ നടത്തുകയും ചെയ്യാം. ആമസോൺ പൈ്രം സേവനങ്ങളുടെ 12 മാസത്തെ സബ്സ്ക്രിപ്ഷനോടുകൂടിയാണ് പുതിയ റെഡ് പോസ്റ്റ്പെയ്ഡ് പ്ലാൻ വരുന്നത്.

വരിക്കാർക്ക് ബോളിവുഡ്, ഹോളിവുഡ്, പ്രാദേശിക ഭാഷ തുടങ്ങിയവയിൽ സിനിമകളും സംഗീതവും ആസ്വദിക്കാനുള്ള സൗകര്യവും ലഭിക്കും. കൂടാതെ, പൈ്രം മ്യൂസിക്കിലൂടെ ഒന്നിലധികം ‘ഭാഷകളിലായി ദശലക്ഷക്കണക്കിന് പാട്ടുകൾ പരിധിയില്ലാത്ത ഒാഫ്ലൈൻ ഡൗൺലോഡുകളിലൂടെ ഉപഭോക്താക്കൾക്ക് പരസ്യരഹിത സംഗീതം സ്ട്രീം ചെയ്യാനാകും.

റെഡ് പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് 12 മാസത്തേക്ക് വോഡഫോൺ പ്ലേ, പരിധിയില്ലാത്ത ലൈവ് ടിവി, പുതിയ സിനിമകൾ, ടിവി പരിപാടികൾ തുടങ്ങിയവയെല്ലാം ആസ്വദിക്കാം. റെഡ് ഇന്റർനാഷണൽ, റെഡ് ഇന്റർനാഷണൽ പ്ലസ്, റെഡ് സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ് പ്ലാനുകൾ തെരഞ്ഞെടുക്കുന്നവർക്ക് 12 മാസത്തേക്ക് നെറ്റ്ഫ്ളിക്സ് സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും.

വോഡഫോൺ റെഡ് പ്ലാൻ വരിക്കാരിലെ രാജ്യാന്തര യാത്രക്കാർക്ക് 20 രാജ്യങ്ങളിൽ ദിവസവും 180 രൂപയ്ക്കുള്ള അധിക പാക്കിലൂടെ പരിധിയില്ലാത്ത സൗജന്യ കോളുകൾ ലഭിക്കും. വോഡഫോൺ റെഡ് എന്റർടെയ്ൻമെന്റ് പ്ലസ് പ്ലാനിനു മുകളിൽ തെരഞ്ഞെടുക്കുന്ന വരിക്കാർക്ക് പ്രോൽസാഹനമായി മൊബൈൽ ഇൻഷുറൻസും ലഭിക്കും.

ഇൗ സൗജന്യ-ലൈഫ്-സൊലൂഷൻ ഉപഭോക്താക്കളെ അവരുടെ സ്മാർട്ട്ഫോണുകൾ വെള്ളത്തിൽ വീണുള്ള നാശനഷ്ടങ്ങളിൽ നിന്നും വൈറസ് & മാൽവേർറിൽ നിന്നുമുള്ള വാറന്റിയും നൽകുന്നു. ഉപഭോക്താവിന് ഹാൻഡ് സെറ്റ് പല തവണ മാറ്റാം, പുതിയ ഉപകരണം രജിസ്റ്റർ ചെയ്ത് ജീവിതത്തിന് അനുപേക്ഷണീയ ഇൻഷുറൻസ് ഉപയോഗിക്കുന്നത് തുടരുകയും ചെയ്യാം.

Viral News


Warning: file_get_contents(): SSL operation failed with code 1. OpenSSL Error messages: error:14077438:SSL routines:SSL23_GET_SERVER_HELLO:tlsv1 alert internal error in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(): Failed to enable crypto in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(https://www.desipearl.com/fifa-world-cup-feed.php?aid=27&wid=26): failed to open stream: operation failed in /home/keralaon/public_html/includes/functions.php on line 106

Fatal error: Uncaught exception 'Exception' with message 'String could not be parsed as XML' in /home/keralaon/public_html/includes/functions.php:107 Stack trace: #0 /home/keralaon/public_html/includes/functions.php(107): SimpleXMLElement->__construct('') #1 /home/keralaon/public_html/news_detail.php(132): getFeed('https://www.des...', 3) #2 {main} thrown in /home/keralaon/public_html/includes/functions.php on line 107