topbanner
Wednesday October 18th, 2017 - 3:51:am
topbanner

ജിയോയെ പിടിച്ചു കെട്ടാന്‍ വൊഡഫോണ്‍ വീണ്ടും രംഗത്ത്

Jikku Joseph
ജിയോയെ പിടിച്ചു കെട്ടാന്‍ വൊഡഫോണ്‍ വീണ്ടും രംഗത്ത്

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയെ എതിരിടാന്‍ ഗംഭീര ഓഫറുമായി വൊഡാഫോണ്‍ വീണ്ടും രംഗത്തെത്തി. പതിനാറ് രൂപയ്ക്ക് ഒരു മണിക്കൂര്‍ നേരം അണ്‍ലിമിറ്റഡ് 3ജി/4ജി ആണ് പ്രീപെയ്ഡ് യൂസര്‍മാര്‍ക്കുള്ള കമ്പനിയുടെ പുതിയ ഓഫര്‍. എത്ര തവണ വേണമെങ്കിലും യൂസര്‍മാര്‍ക്ക് ഈ ഓഫര്‍ ചെയ്യാം. ഒരു ദിനം 24 തവണ ചെയ്യാമെന്ന് ചുരുക്കം. SupreHour എന്നാണ് ഓഫറിന് വൊഡാഫോണ്‍ നല്‍കിയിരിക്കുന്ന പേര്.

ഏഴ് രൂപയ്ക്ക് വൊഡാഫോണ്‍ നെറ്റ്വര്‍ക്കില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോള്‍ നല്‍കുന്ന ഓഫറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ജനുവരി ഒമ്പതോടെ എല്ലാ സര്‍ക്കിളുകളിലുമുള്ള പ്രീപെയ്ഡ് യൂസര്‍മാര്‍ക്ക് ഓഫര്‍ ലഭ്യമാകുമെന്നും വൊഡാഫോണ്‍ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു. വിവിധ സര്‍ക്കിളുകള്‍ക്കനുസരിച്ച് ഓഫര്‍ നിരക്കുകളില്‍ ചെറിയ വ്യത്യാസമുണ്ടാകും.

ബീഹാര്‍-ജാര്‍ഖണ്ഡ്, മധ്യപ്രദേശ്-ഛത്തീസ്ഗഡ്,പഞ്ചാബ്, ഹിമാചല്‍ പ്രദേശ്-ജമ്മു കശ്മീര്‍, ആന്ധ്രാപ്രദേശ്-തെലങ്കാന സര്‍ക്കിളുകളില്‍ പുതിയ ഓഫര്‍ ലഭ്യമാകില്ല. 2ജി യൂസര്‍മാര്‍ക്കായി അഞ്ച് രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡേറ്റ നല്‍കുന്ന ഓഫറും വൊഡാഫോണ്‍ അവതരിപ്പിച്ചിട്ടുണ്ട്.

പുതിയ വോയ്സ്,ഡേറ്റാ പാക്കുകള്‍ എത്രതവണ വേണമെങ്കിലും ചെയ്യാമെന്നും കമ്പനി അറിയിച്ചു. പുതിയ ഓഫറുകള്‍ വഴി യൂസര്‍മാര്‍ക്ക് വൊഡാഫോണ്‍ പ്ലേയിലെ വീഡിയോകളും സിനിമകളും കാണാം. മാര്‍ച്ച് 31 വരെ വൊഡാഫോണ്‍ പ്ലേ സബ്സ്‌ക്രിപ്ഷന്‍ തികച്ചും സൗജന്യമാണ്.

English summary
vodafone new offer unlimited 3g/4g data
topbanner topbanner

More News from this section

Subscribe by Email