topbanner
Wednesday December 13th, 2017 - 1:27:am
topbanner
topbanner

ദീപാവലിയോടനുബന്ധിച്ച് പുതിയ ഓഫറുമായി വോഡാഫോണ്‍

Jikku Joseph
ദീപാവലിയോടനുബന്ധിച്ച് പുതിയ ഓഫറുമായി വോഡാഫോണ്‍

ദീപാവലിയോടനുബന്ധിച്ച് പുതിയ ഓഫറുമായി വോഡാഫോണ്‍ രംഗത്ത്. 399 രൂപയുടെ പുതിയ റീചാര്‍ജ്ജ് ഓഫറാണ് വോഡാഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 399 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ആറ് മാസത്തേക്ക് 90 ജിബി ഡാറ്റയും പരിധിയില്ലാതെ ഫോണ്‍കോളുകളും ലഭ്യമാണ്.

ജിയോ നല്‍കുന്ന ഡാറ്റാ ഓഫറുകള്‍ക്ക് പകരമായി ടെലികോം കമ്പനികള്‍ ആകര്‍ഷകമായ പുതിയ ഓഫറുകളുമായി എത്തിയിരിക്കുന്നത്. ജിയോയും എയര്‍ടെലും നേരത്തെ തന്നെ 399 രൂപയുടെ പ്ലാനുകള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ വാഗ്ദാനം ചെയ്യുന്ന ഡാറ്റയിലും കാലപരിധിയിലും മാറ്റമുണ്ടെന്ന് മാത്രം.

4ജി സേവനങ്ങളില്ലെങ്കിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബി.എസ്.എന്‍.എലും ആകര്‍ഷകമായ 3ജി ഡാറ്റാ പ്ലാനുകളുമായി മത്സരരംഗത്ത് ഉണ്ട്. സൗജന്യ ലോക്കല്‍, എസ്ടിഡി, റോമിങ്, വോയ്സ് കോളുകളും കൂടാതെ പരിധിയില്ലാത്ത എസ്എംഎസ് സൗകര്യവും പ്ലാനിനൊപ്പമുണ്ട്.

അതേസമയം എയര്‍ടെലില്‍ 399 രൂപയുടെ പ്ലാനിനൊപ്പം 4ജി ഫോണ്‍ ഉപയോക്താക്കള്‍ക്ക് ദിവസേന ഒരു ജിബി ഡാറ്റ 28 ദിവസത്തേക്ക് ലഭിക്കും. മറ്റ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 28 ദിവസത്തേക്ക് പ്രതിദിനം 1.25 ജിബി ഡാറ്റയും ലഭിക്കും.

English summary
vodafone launches new recharge plan in diwali
topbanner topbanner

More News from this section

Subscribe by Email