topbanner
Sunday February 18th, 2018 - 2:26:pm
topbanner
Breaking News

ഒരു മാസത്തേക്ക് ഡാറ്റയും കോളും ലഭ്യമാകുന്ന 38 രൂപയുടെ ഛോട്ടാ ചാമ്പ്യൻ പാക്കുമായി വോഡഫോൺ

fasila
ഒരു മാസത്തേക്ക് ഡാറ്റയും കോളും ലഭ്യമാകുന്ന 38 രൂപയുടെ  ഛോട്ടാ ചാമ്പ്യൻ പാക്കുമായി വോഡഫോൺ

കൊച്ചി: ഇതുവരെ ഇല്ലാത്ത നിരക്കിൽ സമഗ്രമായ വോയ്സ്, ഡാറ്റ ലഭ്യമാക്കുന്ന ഛോട്ടാ ചാമ്പ്യൻ പാക്കുമായി വോഡഫോൺ ഇന്ത്യ. വോഡഫോൺ ഛോട്ടാ ചാമ്പ്യൻ പാക്കിലൂടെ പ്രീ പെയ്ഡ് വരിക്കാർക്ക് 38 രൂപയ്ക്ക് 100 ലോക്കൽ, എസ്ടിഡി മിനിറ്റുകളും 100 എംബി 3ജി/4ജി ഡാറ്റയും 28 ദിവസത്തേക്ക് ലഭിക്കും. പുതുമനൽകുന്നതും, വരിക്കാർക്ക് കൂടുതൽ മൂല്യം നൽകുന്നതും വോഡഫോൺ തുടർന്നുകൊണ്ടാരിക്കുന്നു. ഇൗ ദിശയിലേക്കുളള മറ്റൊരു ചുവടുവെയ്പാണ് വോഡഫോൺ ഛോട്ടാ ചാമ്പ്യൻ പാക്ക്.

ഇത്രയും മിതമായ നിരക്കിൽ ഒരു മാസത്തേക്ക് കണക്റ്റഡായിരിക്കാനുള്ള ഇത്തരത്തിലുളള ആദ്യത്തെ സംയോജിത പാക്കാണിതെന്നും വരിക്കാർക്കുള്ള അധിക നേട്ടമായി 100 എംബി ഡാറ്റയും നൽക്കുന്നുണ്ടെന്നും ഇനി തടസമില്ലാതെ വോഡഫോണിന്റെ ഏറ്റവും മികച്ച നെറ്റ്വർക്കായ സൂപ്പർനെറ്റ് 4ജി എല്ലാവർക്കും ആസ്വദിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും വോഡഫോൺ ഇന്ത്യ കൺസ്യൂമർ ബിസിനസ് അസോസിയേറ്റ് ഡയറക്ടർ അവ്നീഷ് ഖോസ്ല പറഞ്ഞു.

മധ്യപ്രദേശ്, ചത്തീസ്ഗഢ്, ബീഹാർ, ജാർഖണ്ഡ്, ആന്ധ്ര പ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് 38 രൂപയ്ക്കു റീചാർജ് ചെയ്താൽ 28 ദിവസത്തേക്ക് 100 ലോക്കൽ, എസ്ടിഡി കോളുകളും 200എംബിയുടെ 2ജി ഡാറ്റയും ലഭ്യമാകും. എല്ലാ റീട്ടെയ്ൽ ഒൗട്ട്ലെറ്റുകൾ, യുഎസ്സ്എസ്സ്ഡി, വെബ്സൈറ്റ്, മൈവോഡഫോൺ ആപ്പ് എന്നിവിടങ്ങളിൽ വോഡഫോൺ ഛോട്ടാ ചാമ്പ്യൻ പാക്ക് ലഭ്യമാണ്. ഒാരോ സർക്കിളുകളിലും വ്യത്യസ്ത നിരക്കുകളായിരിക്കും.

Read more topics: vodafone, chotta, champion
English summary
vodafone, chotta, champion, pack, one, month, data, call, Available Rs 38
topbanner

More News from this section

Subscribe by Email