Saturday May 25th, 2019 - 1:30:pm
topbanner
topbanner

വിമാന ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ പണം തിരികെ കിട്ടില്ല

rajani
വിമാന ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ പണം തിരികെ കിട്ടില്ല

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ച നോട്ടുകള്‍ കൊണ്ടുവാങ്ങുന്ന വിമാന ടിക്കറ്റു റദ്ദ് ചെയ്താലും പണം മടക്കി നല്‍കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കാന്‍ ആളുകള്‍ വിമാന ടിക്കറ്റുകള്‍ ബുക്കു ചെയ്യുകയും പിന്നീട് റദ്ദാക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഈ തീരുമാനം.

ഇക്കാര്യം സ്‌പൈസ്‌ജെറ്റ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കാന്‍ ആരും ഈ മാര്‍ഗം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് പുതിയ നിര്‍ദ്ദേശമെന്നും എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി.

500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെ വിമാന ടിക്കറ്റുകള്‍ വാങ്ങാന്‍ വിമാനത്താവളങ്ങളില്‍ അസാധാരണ തിരക്ക് അനുഭവപ്പെട്ടിരുന്നു. മോദിയുടെ പ്രഖ്യാപനം വരുന്നതിന് മുന്‍പ് പെട്ടെന്ന് യാത്രകള്‍ നടത്താന്‍ പദ്ധതിയിടുന്നവര്‍ മാത്രമാണ് എയര്‍പോര്‍ട്ട് കൗണ്ടറുകളില്‍ നേരിട്ട് വന്ന് ടിക്കറ്റുകള്‍ വാങ്ങിയിരുന്നത്.

എന്നാല്‍, പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ ഇത്തരത്തില്‍ ടിക്കറ്റുകള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയുണ്ടായി. 20 മുതല്‍ 25 ലക്ഷം രൂപയുടെ വരെ ടിക്കറ്റുകള്‍ വിറ്റിരുന്ന കൗണ്ടറുകളില്‍ പ്രഖ്യാപനത്തിനുശേഷം ഒരു കോടിയില്‍ പരം രൂപയുടെ ടിക്കറ്റുകളാണ് വിറ്റത്.ഇതേതുടര്‍ന്നാണ് പുതിയ നിര്‍ദേശം വന്നത്.

പതിനേഴുകാരിയുടെ ഗര്‍ഭത്തിന് ഉത്തരവാദി പന്ത്രണ്ടുകാരനല്ല; പെണ്‍കുട്ടി പറഞ്ഞത് നുണ

ചിമ്ബുവിന്റെ നായികയായത് തെറ്റായിപ്പോയി: മഞ്ജിമ

 

Read more topics: tickets, bought, demonetised, notes
English summary
tickets bought using demonetised notes non-refundable
topbanner

More News from this section

Subscribe by Email