Friday May 24th, 2019 - 5:37:pm
topbanner
topbanner

നോട്ട് നിരോധനം: സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ കിതപ്പ്

Jikku Joseph
നോട്ട് നിരോധനം: സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ കിതപ്പ്

ന്യൂഡല്‍ഹി: നോട്ട് നിരോധിച്ചതിനെത്തുടര്‍ന്നുണ്ടായ വിപണി മാന്ദ്യം നേരിടാന്‍ രാജ്യത്തെ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ ഉത്പാദനം വെട്ടിച്ചുരുക്കുന്നു. വില്പനയില്‍ ഉണ്ടായ ഗണ്യമായ ഇടിവാണ് കമ്പനികളെ ഇതിനു പ്രേരിപ്പിക്കുന്നത്. നോട്ട് നിരോധനത്തിനു മുമ്പ് വിപണിയിലെ സ്മാര്‍ട്ട് ഫോണ്‍ വില്പന മാസം 175-200 കോടി രൂപ വരെയെത്തിയിരുന്നതാണ്. ഇപ്പോള്‍ വില്പന 40 ശതമാനത്തിലധികം കുറഞ്ഞതായാണ് കണക്കുകള്‍ കാണിക്കുന്നത്.

സ്മാര്‍ട്ട് ഫോണ്‍ ഉത്പാദനം മാസം 24 ലക്ഷം എന്നതില്‍ നിന്ന് 12 ലക്ഷമായി വെട്ടിച്ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ് നേരത്തെ തന്നെ ഉത്പാദനം കുറച്ചിരുന്നു. ലാവ കമ്പനി ഈ മാസം മുതല്‍ തന്നെ 5,000 പേരുടെ തൊഴില്‍ വെട്ടിച്ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്. മറ്റ് പ്രമുഖ കമ്പനികളായ ഇന്റെക്‌സ്, കാര്‍ബണ്‍ എന്നിവ വിപണി മാന്ദ്യത്തെ തുടര്‍ന്ന് തൊഴിലാളികളുടെ എണ്ണം 10 മുതല്‍ 40 ശതമാനം വരെ കുറയ്ക്കാന്‍ തീരുമാനിക്കുന്നതായാണ് വിവരം.

English summary
smart phone reduceing production
topbanner

More News from this section

Subscribe by Email