topbanner
Friday May 26th, 2017 - 9:13:am
topbanner

രാജ്യാന്തര വിപണിയിൽ വൻ കുതിപ്പുമായി മലയാളികളുടെ സ്വന്തം 'എംഫോൺ'

suvitha
രാജ്യാന്തര വിപണിയിൽ വൻ കുതിപ്പുമായി മലയാളികളുടെ സ്വന്തം 'എംഫോൺ'

സ്മാർട്ട് ഫോൺ വിപണിയിലെ മലയാളികളുടെ സ്വന്തം ബ്രാൻഡായ എംഫോൺ രാജ്യാന്തര വിപണി കീഴടക്കി സ്മാർട്ട് ഫോൺ വിപണിയിലെ മലയാളികളുടെ സ്വന്തം ബ്രാൻഡായ എംഫോൺ രാജ്യാന്തര വിപണി കീഴടക്കി കുതിപ്പ് തുടരുന്നു. ഹൈ ഇൻവെസ്റ്റ്മെന്റ് മാർക്കറ്റിംഗ് സ്ട്രാറ്റജിയാണ് എം ഫോൺ കമ്പനി വിപണിയിൽ ഉപയോഗിച്ചിരിക്കുന്നത്.

ലോഞ്ചിംഗ് കഴിഞ്ഞ് രണ്ടു മാസത്തിനുള്ളിൽ തന്നെ ആഗോള വിപണിയിലും എംഫോൺ ഉപഭോക്താക്കളുടെ പ്രിയ ബ്രാൻഡായി മാറി. ദുബായ്, ഖത്തർ ‍‍, ഷാർജ , സൗദി, ഒമാൻ, കുവൈറ്റ് തുടങ്ങിയ ഗൾഫ് നാടുകളിലും ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും എംഫോൺ സ്മാർട്ട് ഫോണുകൾ ലഭ്യമാണ്. ഈ രാജ്യങ്ങളിലെ നൂറിലധികം ഓൺ ലൈൻ സൈറ്റുകളിലും, ഗ്ലോബൽ സൈറ്റുകളായ ആമസോൺ, ഫ്ലിപ്പ്കാർട്ട്, സ്നാപ്ഡീൽ, ജടോപോടോ, സൂക്, കൂടാതെ വൻകിട, ചെറുകിട മൊബൈൽ വ്യാപാര കേന്ദ്രങ്ങളിലും, ഷോപ്പിംഗ്‌ മാളുകളിലും എംഫോണിന് വൻ വിൽപനയാണ് നടക്കുന്നത്.

എംഫോണ്‍ 8, എംഫോണ്‍ 7 പ്ലസ്‌, എംഫോണ്‍ 6, എന്നീ ആണ്ട്രോയിഡ് സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നത്. പിന്നില്‍ 21 മെഗാപിക്സൽ പിഡിഎഎഫ് ക്യാമറ പിടിപ്പിച്ചാണ് ഫോൺ 8ന്‍റെ വരവ്. 28,999 രൂപയാണ് ഫോണിന്റെ വില. ലോഹ നിർമ്മിത ബോഡിയുടെ മുന്നിലെ ഹോം ബട്ടണിൽ ഫിംഗർ പ്രിൻന്റ് സെൻസർ ഘടിപ്പിച്ചിട്ടുണ്ട്.

1920X1080പിക്‌സൽ റെസല്യൂഷൻ നല്‍കുന്ന 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെയോട് കൂടിയ എംഫോൺ 8ന് 4ജിബിറാമും, 2.3ജിഗാഹെട്‌സ് ഡാക്കകോർ പ്രോസസറുമാണ് കരുത്തേകുന്നത്. വയർലെസ് ചാർജ്ജിംഗ് സാങ്കേതിക വിദ്യ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച്, അതിവേഗത്തിൽ ഫോൺ ചാർജ്ജ് ചെയ്യാൻ കഴിയുന്ന ഇൻഡക്ഷൻ ബേസ്സ് എന്ന ടെക്നോളജി എംഫോൺ 8ൽ ഉപയോഗിച്ചിരിക്കുന്നു.

ഒാഫ് ലൈൻ വീഡിയോ പ്ലേബാക്ക് നല്‍കുന്ന 2950 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്, 30 മിനിറ്റ് കൊണ്ട് 70% ചാർജ്ജ് സംഭരിക്കാൻ കഴിയുന്ന അടിവേഗ ചാർജ്ജ് സംവിധാനവും ഈ ഫോണിൽ ഉണ്ട്. എംഫോൺ 8ന് ഒപ്പം വയർലസ്സ് ചാർജ്ജർ സൗജന്യമായി നല്‍കുന്നുണ്ട്.

കൂടാതെ എല്ലാ മോഡലിനും ഒപ്പം ഓ ടി ജി കേബിളും, ബാക്ക് കവര്‍, സ്ക്രീന്‍ ഗാര്‍ഡ് എന്നിവയും ഉണ്ടാകും. സെൽഫി പ്രേമികൾക്കായി എംഫോൺ പുറത്തിറക്കുന്ന മോഡലണ് എംഫോൺ 7പ്ലസ്‌. 13 മെഗാപിക്‌സൽ ശേഷിയുള്ള മുൻ ക്യാമറ 84 ഡിഗ്രി ഫീല്‍ഡഡെപ്ത് ഒപ്പിയെടുക്കാൻ കഴിവുള്ളതാണ്. മുന്നിലും പിന്നിലും എൽ ഇ ഡി ഫ്ളാഷുകളുള്ള എംഫോൺ 7പ്ലസ്സിന്റെ 16 മെഗാപിക്‌സൽ പിൻക്യാമറ 2K വീഡിയോ റെക്കോഡിങ് സൗകര്യമുള്ളതാണ്.

Read more topics: smart phone, android, mphone
English summary
The Malayalees own brand mphone has become the most popular brand in India
topbanner topbanner

More News from this section

Subscribe by Email