topbanner
Sunday December 17th, 2017 - 1:47:pm
topbanner
topbanner

ആഗോള വിപണികളിലെ നേട്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചു; ഓഹരി സൂചികയില്‍ നേട്ടത്തോടെ തുടക്കം

Jikku Joseph
ആഗോള വിപണികളിലെ നേട്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചു; ഓഹരി സൂചികയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികയില്‍ നേട്ടത്തോടെ തുടക്കം. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചു തുടങ്ങിയത്. സെന്‍സെക്‌സ് 82 പോയന്റ് നേട്ടത്തില്‍ 31929ലും നിഫ്റ്റി 23 പോയന്റ് ഉയര്‍ന്ന് 10,012ലുമാണ് വ്യാപാരം നടക്കുന്നത്.

ഹെല്‍ത്ത്‌കെയര്‍, മെറ്റല്‍, ചില ബാങ്ക് ഓഹരികള്‍ എന്നിവയാണ് നേട്ടത്തില്‍. നിഫ്റ്റി മിഡ് ക്യാപ് സൂചിക 0.4 ശതമാനം നേട്ടത്തിലാണ്. ബിഎസ്ഇയിലെ 1176 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 454 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ലുപിന്‍, ഇന്‍ഫോസിസ്, കോള്‍ ഇന്ത്യ, സിപ്ല, എച്ച്സിഎല്‍ ടെക്, ഡോ.റെഡ്ഡീസ് ലാബ്, റിലയന്‍സ്, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവ നേട്ടത്തിലും എച്ച്ഡിഎഫ്‌സി, ഐഒസി, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്‌സ്, ഐടിസി, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, വിപ്രോ തുടങ്ങിയവ നഷ്ടത്തിലുമാണ്.

Read more topics: sensex, points, opening, trade, today
English summary
sensex rose by over 82 points in opening trade today
topbanner topbanner

More News from this section

Subscribe by Email