topbanner
Monday March 27th, 2017 - 12:01:pm
topbanner

ഓഹരിവിപണി റെക്കോര്‍ഡ് നിലവാരത്തില്‍

Jikku Joseph
ഓഹരിവിപണി റെക്കോര്‍ഡ് നിലവാരത്തില്‍

ന്യൂഡല്‍ഹി: ബിജെപിയുടെ തിരഞ്ഞെടുപ്പു വിജയത്തെ തുടര്‍ന്ന് ഓഹരി വിപണി റെക്കോര്‍ഡ് നിലവാരത്തില്‍. വ്യാപാരം ആരംഭിച്ച് മിനിട്ടുകള്‍ക്കകം നിഫ്റ്റി 131 പോയ്ന്റ് ഉയര്‍ന്ന് 9065.65 ലെത്തി. സെന്‍സെക്‌സ് 432.47 പോയ്ന്റ് ഉയര്‍ന്ന് 29378.70ലും എത്തി.

ബിഎസ്ഇയിലെ 1230 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 124 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐസിഐസിഐ ബാങ്ക്, ജെകെ ലക്ഷ്മി സിമിന്റ്, എചിഡിഐഎല്‍, എച്ഡിഎഫ്‌സി, ഗട്ടി ലിമിറ്റഡ് എന്നിവ ലാഭത്തിലും. ജയപ്രകാശ് അസോസിയേറ്റ്‌സ്, സെന്റ്രല്‍ ബാങ്ക്, ഭാരത് ഫിനാന്‍ഷ്യല്‍, മൈന്‍ഡ് ട്രീ ലിമിറ്റഡ് എന്നിവയാണ് നഷ്ടത്തിലുള്ളത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. ഒരു ഡോളറിന് 66 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. ഒരു വര്‍ഷത്തെ ഏറ്റവും വലിയ വര്‍ദ്ധനവാണുള്ളത്.

Read more topics: sensex, gains, stock market, hike
English summary
sensex gains at stock market
topbanner topbanner

More News from this section

Subscribe by Email