topbanner
Sunday September 24th, 2017 - 5:33:pm
topbanner

സെന്‍സെക്‌സ് 266 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Anju N C
സെന്‍സെക്‌സ് 266 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യ ദിവസം തന്നെ ഓഹരി സൂചികകള്‍ നഷ്ടത്തിലേക്ക് കൂപ്പു കുത്തി. സെന്‍സെക്‌സ് 265.83 പോയന്റ് നഷ്ടത്തില്‍ 31,258.85ലും നിഫ്റ്റി 83.05 പോയന്റ് താഴ്ന്ന് 9754.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 865 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1723 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. കനത്ത വില്‍പ്പന സമ്മര്‍ദമാണ് ഓഹരി സൂചികകളെ തളര്‍ത്തിയത്.

ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, വേദാന്ത, ഒഎന്‍ജിസി, ടിസിഎസ് തുടങ്ങിയവ നേട്ടത്തിലും ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, ലുപിന്‍, സിപ്ല, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Read more topics: sensex, nifty, down, 266 points,
English summary
sensex closes down 266 points