Thursday December 13th, 2018 - 12:25:am
topbanner

എസ്ബിഐ കുട്ടികള്‍ക്കായി സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ട് ലഭ്യമാക്കുന്നു; വിവരങ്ങള്‍ ഇതൊക്കെ

suji
എസ്ബിഐ കുട്ടികള്‍ക്കായി സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ട് ലഭ്യമാക്കുന്നു; വിവരങ്ങള്‍ ഇതൊക്കെ

എന്നാണ് നിങ്ങള്‍ ജീവിതത്തില്‍ ആദ്യമായി ഒരു ബാങ്ക് അക്കൗണ്ട് തുറന്നത്? ജോലിക്ക് പോകുന്നുണ്ടെങ്കിലും സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ നിരവധിയാണ്. എന്നാല്‍ നിങ്ങളുടെ കുട്ടികളെ ബാങ്കിംഗ് സേവനങ്ങളിലേക്ക് നയിക്കാന്‍ ഇനി ഒരുപാട് വൈകേണ്ട. പെഹലാ കദം, പെഹലി ഉഡാന്‍ സേവിംഗ്‌സ് അക്കൗണ്ടാണ് എസ്ബിഐ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്.

പണം സ്വരൂപിക്കാനായി കുട്ടികളെ ഒരുക്കാനാണ് എസ്ബിഐ ആവശ്യപ്പെടുന്നത്. ഏത് പ്രായത്തിലുള്ള കുട്ടിക്കും അക്കൗണ്ട് തുറക്കാം, രക്ഷിതാവിനോ മാതാപിതാക്കള്‍ക്ക് ഒപ്പമോ ജോയിന്റായാണ് പെഹലാ കദം അക്കൗണ്ട് ആരംഭിക്കേണ്ടത്. 10 വയസ്സിന് മുകളിലുള്ള കുട്ടിക്ക് സ്വന്തം പേരില്‍ പെഹലി ഉഡാന്‍ അക്കൗണ്ട് തുടങ്ങാം.

സീറോ ബാലന്‍സ് അക്കൗണ്ടില്‍ പരമാവധി പത്ത് ലക്ഷം വരെ ബാലന്‍സ് സൂക്ഷിക്കാം. രണ്ട് അക്കൗണ്ടുകള്‍ക്കും പ്രതിദിനം 5000 രൂപയാണ് ട്രാന്‍സാക്ഷന്‍ പരിധി. ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിംഗ് പരിധി 2000 രൂപയാണ്. കുട്ടിയുടെ ചിത്രം അടങ്ങിയ എടിഎം-ഡെബിറ്റ് കാര്‍ഡാണ് ലഭിക്കുക.

10 ലീഫുള്ള ചെക്ക് ബുക്കും ലഭിക്കും. ഇതിന് പുറമെ സേവിംഗ് അക്കൗണ്ടിനുള്ള പലിശയും ലഭിക്കും. അക്കൗണ്ട് നമ്പര്‍ മാറാതെ ഏത് എസ്ബിഐ ബ്രാഞ്ചിലേക്കും അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാം.

 

Read more topics: sbi ,zero balance
English summary
sbi zero balance savings account for children
topbanner

More News from this section

Subscribe by Email