Saturday November 17th, 2018 - 5:24:pm
topbanner

എസ്ബിടിയുടെ ചെക്ക് ബുക്ക് കൈയിലുള്ളവര്‍ക്ക് മാര്‍ച്ച് 31 സുപ്രധാനം

suji
എസ്ബിടിയുടെ ചെക്ക് ബുക്ക് കൈയിലുള്ളവര്‍ക്ക് മാര്‍ച്ച് 31 സുപ്രധാനം

ആറ് ബാങ്കുകളുടെ ചെക്ക് ബുക്കുകളുടെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കുമെന്ന് ഓര്‍മ്മപ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന് പുറമെ, ഭാരതീയ മഹിളാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫി ബിക്കാനര്‍ & ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല എന്നിവരുടെ ചെക്ക് ബുക്കുകളാണ് അസാധുവാകുന്നത്.

ഈ ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിച്ചതോടെയാണ് ചെക്ക് ബുക്കുകള്‍ അസാധുവാകുന്നത്. ഈ ബാങ്കുകളുടെ ചെക്ക്ബുക്ക് കൈയിലുള്ളവര്‍ എസ്ബിഐ ബ്രാഞ്ചില്‍ നിന്നും പുതിയ ചെക്ക് ബുക്ക് വാങ്ങുകയാണ് വേണ്ടത്.

നേരത്തെ സെപ്റ്റംബര്‍ 30നായിരുന്നു എസ്ബിഐ പരിധി നിശ്ചയിച്ചിരുന്നത്. ഇത് ഡിസംബര്‍ 31ലേക്കും, പിന്നീട് മാര്‍ച്ച് 31ലേക്കും നീട്ടുകയായിരുന്നു. ലയിപ്പിച്ച ബാങ്കുകളുടെ ചെക്ക്ബുക്കുകള്‍ ഏപ്രില്‍ 1 മുതല്‍ ഉപയോഗശൂന്യമാകും. ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിംഗ് വഴിയും, എടിഎം, എസ്ബിഐ ബ്രാഞ്ചുകള്‍ വഴിയും പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കാം.

 

 

 

Read more topics: sbi, cheque books , invalid, march 31
English summary
sbi says cheque books of six banks will become invalid from march 31
topbanner

More News from this section

Subscribe by Email