Monday May 20th, 2019 - 2:21:pm
topbanner
topbanner

മിനിമം ബാലന്‍സ്; എസ്ബിഐ ഈടാക്കുന്ന പിഴതുക 75 ശതമാനം കുറച്ചു

Jikku Joseph
മിനിമം ബാലന്‍സ്; എസ്ബിഐ ഈടാക്കുന്ന പിഴതുക 75 ശതമാനം കുറച്ചു

മുംബൈ: മിനിമം ബാലന്‍സ് തുക കുറഞ്ഞാല്‍ ഈടാക്കുന്ന പിഴയില്‍ 75 ശതമാനത്തോളം എസ്ബിഐ കുറവ് വരുത്തി. മെട്രോ സിറ്റികളിലും മറ്റ് നഗരങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് പ്രതിമാസം പിഴതുക 50 രൂപയാണ് ഈടാക്കിയിരുന്നത്. ഇത് 15 രൂപയായി കുറച്ചു.

അര്‍ധ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ളവര്‍ക്കുള്ള പിഴ 40 രൂപയില്‍നിന്ന് യഥാക്രമം 12 ഉം 10 ഉം രൂപയുമായാണ് കുറവുവരുത്തിയത്. പിഴ തുകയിന്മേല്‍ ജി.എസ്.ടി കൂടി നല്‍കേണ്ടിവരും.

മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ എട്ടുമാസംകൊണ്ട് ബാങ്ക് 1771 കോടി രൂപ ഈടാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെതുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളാണ് പിഴതുക കുറയ്ക്കാന്‍ ബാങ്ക് അധികൃതരെ പ്രേരിപ്പിച്ചത്.

English summary
sbi reduces minimum balance charges to rs 15 from up to rs 50 earlier
topbanner

More News from this section

Subscribe by Email