Friday February 22nd, 2019 - 6:19:am
topbanner

സ്റ്റേറ്റ് ബാങ്കിന് മാര്‍ച്ച് പാദത്തില്‍ 7718 കോടി രൂപയുടെ നഷ്ടം

Jikku Joseph
സ്റ്റേറ്റ് ബാങ്കിന് മാര്‍ച്ച് പാദത്തില്‍ 7718 കോടി രൂപയുടെ നഷ്ടം

മുംബൈ: ജനുവരി-മാര്‍ച്ച് പാദത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) 7718 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ബാങ്കിങ് നടപടി ക്രമങ്ങളിലെ മാറ്റം മൂലം കിട്ടാക്കടത്തിന് കൂടുതല്‍ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തേണ്ടി വന്നതിനാലാണ് ഈ നഷ്ടം സംഭവിച്ചത്. എന്നാല്‍ വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ ഭീമമായ നഷ്ടമാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 1285 കോടി രൂപ ലാഭം ഇന്ത്യ സ്ഥാനത്താണ് വമ്പന്‍ നഷ്ടം ഉണ്ടായിരിക്കുന്നത്. 13,417 കോടി രൂപയുടെ നഷ്ടമാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് രേഖപ്പെടുത്തിയത്. നിഷ്‌ക്രിയ ആസ്തികള്‍ക്കുള്ള നീക്കിയിരിപ്പായി 28906 കോടി രൂപ മാറ്റി വയ്ക്കേണ്ടി വന്നതാണ് നഷ്ടത്തിന് കാരണം. ഇക്കാര്യത്തില്‍ 139 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ബാങ്കിന്റെ അറ്റ നിഷ്‌ക്രിയ ആസ്തി 5.7 ശതമാനമായി ഉയര്‍ന്നു. നീരവ് മോഡിയുടെ സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്നാണ് പി.എന്‍.ബിക്ക് നഷ്ടം സംഭവിച്ചത്.

Viral News

Read more topics: sbi, incurs, crore, loss, march, quarter
English summary
sbi incurs 7718 crore loss in march quarter
topbanner

More News from this section

Subscribe by Email