Monday February 18th, 2019 - 10:15:pm
topbanner

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് എസ്ബിഐ

suji
 സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് എസ്ബിഐ

ദില്ലി: തെരഞ്ഞെടുക്കപ്പെട്ട കാലാവധികളിലേക്കുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 0.05 ശതമാനത്തില്‍ നിന്നും 0.1 ശതമാനത്തിലേക്കാണ് ഈ വര്‍ദ്ധനവ്. പുതിയ പലിശ നിരക്ക് ജൂലൈ 30 മുതല്‍ പ്രാബല്യത്തില്‍ വരും.

1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.70 ശതമാനമാക്കിയാണ് എസ്ബിഐ ഉയര്‍ത്തിയത്. നേരത്തെ ഇത് 6.65 ശതമാനമായിരുന്നു.

രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.65 ശതമാനമായിരുന്ന പലിശ നിരക്ക് 6.75 ശതമാനമാക്കി. മുതിര്‍ന്ന പൗരന്‍മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7.15 ശതമാനത്തിന് പകരം 7.20 ശതമാനം പലിശ നിരക്കാണ് ലഭിക്കുക.

1 മുതല്‍ രണ്ട് വര്‍ഷം വരെയാണ് ഈ പലിശ. രണ്ട് മുതല്‍ മൂന്ന് വരെയാണെങ്കില്‍ 7.15 ശതമാനത്തിന് പകരം 7.25 ശതമാനം പലിശ നിരക്കും ലഭിക്കും. ഒരു കോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ നിരക്ക്.

 

Viral News

Read more topics: sbi,interest rates, deposit
English summary
sbi hikes fixed deposit interest rates for select tenures
topbanner

More News from this section

Subscribe by Email