topbanner
Sunday December 17th, 2017 - 1:47:pm
topbanner
topbanner

ചെക്ക് ബുക്കിന്റെ കാലാവധി നീട്ടി എസ്.ബി.ഐ നീട്ടി

Jikku Joseph
ചെക്ക് ബുക്കിന്റെ കാലാവധി നീട്ടി എസ്.ബി.ഐ നീട്ടി



ന്യൂഡല്‍ഹി: എസ്.ബി.ഐയില്‍ ലയിച്ച അനുബന്ധബാങ്കുകളുടെ ചെക്ക് ബുക്ക് കാലാവധി നീട്ടി. നിലവിലുള്ള ചെക്ക് ബുക്കുകള്‍ ഡിസംബര്‍ 31വരെ ഉപയോഗിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

എസ്.ബി.ടി.-എസ്.ബി.ഐ ലയനത്തിന്റെ പശ്ചാത്തലത്തില്‍ എസ്.ബി.ടിയുടെ പഴയ ചെക്കുകളുടെ കാലാവധി സെപ്റ്റംബര്‍ 30യായിരുന്നു കാലാവധി നല്‍കിയിരുന്നത്. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദേശപ്രകാരം കാലാവധി ഡിസംബര്‍ അവസാനം വരെ ദീര്‍ഘിപ്പിച്ചത്.

എത്രയും വേഗം പുതിയ ചെക്കുബുക്കുകള്‍ക്ക് അപേക്ഷിക്കണമെന്ന് കഴിഞ്ഞമാസം എസ്.ബി.ഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പല അക്കൗണ്ട് ഉടമകള്‍ക്കും പുതിയ ചെക്ക് ബുക്കുകള്‍ ലഭ്യമായിരുന്നില്ല. ഇതേതുടര്‍ന്നാണ് കാലാവധി ദീര്‍ഘിപ്പിച്ചത്.

ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിങ്, എടിഎം എന്നിവവഴി ചെക്ക്ബുക്കുകള്‍ക്ക് അപേക്ഷിക്കാം. പുതിയ ചെക്ക്ബുക്ക് ലഭിക്കാന്‍ പഴയ എസ്.ബി.ടി ചെക്ക്ബുക്ക് ബാങ്കില്‍ തിരിച്ചേല്‍പ്പിക്കേണ്ട ആവശ്യമില്ല.

Read more topics: sbt bank, cheque book, sbi, bank
English summary
sbi extends deadline to get new cheque books of merged banks
topbanner topbanner

More News from this section

Subscribe by Email