Saturday February 23rd, 2019 - 3:00:am
topbanner

മിനിമം ബാലന്‍സ് ഇല്ല: 41.2 ലക്ഷം സേവിംഗ്‌സ് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്ത് എസ്ബിഐ

ANJU NC
മിനിമം ബാലന്‍സ് ഇല്ല: 41.2 ലക്ഷം സേവിംഗ്‌സ് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്ത് എസ്ബിഐ

ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ എസ്ബിഐ 41.2 ലക്ഷം സേവിംഗ്‌സ് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തു. 2017 ഏപ്രില്‍ മുതല്‍ ജനുവരി 2018 വരെയുള്ള കാലയളവിലുള്ള അക്കൗണ്ടുകളാണ് ക്ലോസ് ചെയ്തിരിക്കുന്നത്. സേവിംഗ്സ് അക്കൗണ്ടുകളുടെ വിവരങ്ങള്‍ നല്‍കാന്‍ അവശ്യപ്പെട്ട് മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രശേഖര്‍ ഗൗഡ എസ്ബിഐക്ക് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചു. ഇതിന് നല്‍കിയ മറുപടിയിലാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചത്.

41 കോടി അക്കൗണ്ടുകളാണ് എസ്ബിഐക്ക് ഇന്ത്യയിലുള്ളത്. ഇതില്‍ 16 കോടി അക്കൗണ്ടുകളും പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജനക്ക് കീഴില്‍ വരുന്നതാണ്. ഇത്തരം അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിര്‍ബന്ധമില്ല. 25 കോടി അക്കൗണ്ടുകള്‍ക്കാണ് മിനിമം ബാലന്‍സ് ബാധകമാക്കിയിരുന്നത്. 2017 ഏപ്രില്‍ ഒന്നു മുതലാണ് മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടുകള്‍ക്ക് എസ്ബിഐ പിഴ ചുമത്താന്‍ ആരംഭിച്ചത്.

Viral News

English summary
sbi closes 41.2 lakh savings accounts non maintanance minimum balance
topbanner

More News from this section

Subscribe by Email