Saturday November 17th, 2018 - 8:42:pm
topbanner

എസ്.ബി.ഐ എടിഎമ്മുകള്‍ ഇനി രാത്രി 10 വരെ

Jikku Joseph
എസ്.ബി.ഐ എടിഎമ്മുകള്‍ ഇനി രാത്രി 10 വരെ

കൊച്ചി: എസ്.ബി.ഐ എടിഎമ്മുകള്‍ രാത്രി കാലങ്ങളില്‍ അടച്ചിടുവാനുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്. രാവിലെ 6 മണി മുതല്‍ രാത്രി 10 മണി വരെ മാത്രമേ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന ബോര്‍ഡുകള്‍ പലയിടത്തും അധികൃതര്‍ സ്ഥാപിച്ചു കഴിഞ്ഞുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇരുപത്തി നാലു മണിക്കൂറും ബാങ്കിംഗ് സേവനം ജനങ്ങളില്‍ എത്തിക്കാന്‍ തുടങ്ങിയ എടിഎമ്മുകള്‍ ഇനി രാത്രികാലങ്ങളില്‍ അടച്ചിടാനാണ് ബാങ്ക് അധികൃതരുടെ തീരുമാനം. എടിഎം ഉപയോഗിക്കുന്നവരുടെ എണ്ണം തീരെ കുറവുള്ള സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Read more topics: sbi, atm, function, night
English summary
sbi atm to function till 10 in night
topbanner

More News from this section

Subscribe by Email