അടുത്ത മാസം മുതല്‍ എണ്ണ ഉത്പാദനം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമായ സൗദി അറേബ്യ. എണ്ണവില താഴുന്ന സാഹചര്യത്തില്‍ പ്രധാന ഉത്പാദകര്‍ യോഗം ചേര്‍ന്ന ശേഷമാണ് തീരുമാനം. ഡിസംബര്‍ മുതല്‍ പ്രതിദിനം 5 ലക്ഷം ബാരലുകളുടെ ഉത്പാദനമാണ് കുറയ്ക്കുകയെന്ന് സൗദി എനര്‍ജി മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പ്രഖ്യാപിച്ചു.
എന്നാല്‍ ഉത്പാദനം കുറയ്ക്കുന്ന കാര്യത്തില്‍ മറ്റ് രാജ്യങ്ങള്‍ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു മാസം കൊണ്ട് എണ്ണവില താഴേക്ക് പോയിരുന്നു. ഉയര്‍ന്ന സപ്ലൈയും, ആവശ്യം കുറയുമെന്ന ആശങ്കയും ചേര്‍ന്നാണ് വില കുറഞ്ഞത്.
റഷ്യ, ഒമാന്‍, യുഎഇ എന്നിവിടങ്ങളിലെ എനര്‍ജി മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. ക്രൂഡ് കയറ്റുമതി കുറയ്ക്കാനുള്ള സൗദിയുടെ തീരുമാനം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന ആശങ്ക നിലനില്ക്കുന്നു.
ഇറാന് എണ്ണ കയറ്റുമതിക്ക് മേല്‍ യുഎസ് പ്രഖ്യാപിക്കുന്ന ഉപരോധങ്ങള്‍ നേരത്തെ പ്രതീക്ഷിച്ചത് പോലെ ശക്തമല്ലെന്നതും ഇക്കാര്യത്തില്‍ പ്രസക്തമാണ്. പ്രത്യേകിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തുടര്‍ന്നു എണ്ണ വാങ്ങാന്‍ ഇളവ് നല്‍കിയിട്ടുണ്ട്.