Wednesday October 17th, 2018 - 11:00:am
topbanner
Breaking News

സല്‍മാനെ പോലെ ശരീരഭംഗി വേണോ; സ്വന്തം ജിം ഉപകരണ ശ്രേണിയുമായി താരം

suji
 സല്‍മാനെ പോലെ ശരീരഭംഗി വേണോ; സ്വന്തം ജിം ഉപകരണ ശ്രേണിയുമായി താരം

ജിംനേഷ്യത്തില്‍ ആദ്യമായി ചെല്ലുന്ന യുവാക്കളുടെ ആഗ്രഹം ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് സല്‍മാന്‍ ഖാനെയും, ഹൃത്വിക് റോഷനെയും പോലെ മസില്‍ പെരുപ്പിച്ച് ആളുകളെ കാണിക്കണമെന്നാണ്. പക്ഷെ ഈ ആഗ്രഹം മനസ്സില്‍ മാത്രമേ കാണൂ, അതിനായി ഏറെ ബുദ്ധിമുട്ടണമെന്ന് തിരിച്ചറിയുമ്പോഴേക്കും സ്വപ്നം ആവിയാകും. എന്തായാലും പലവിധ ബിസിനസ്സുകള്‍ ആരംഭിച്ച സല്‍മാന്‍ ഖാന്‍ തന്റെ ഫിറ്റ്‌നസും വിറ്റ് കാശാക്കാനുള്ള ഒരുക്കത്തിലാണ്.

വസ്ത്രങ്ങള്‍, ജുവല്ലറി, ഇ-സൈക്കിള്‍ എന്നിവ ബീയിംഗ് ഹ്യൂമന്‍ എന്ന ബ്രാന്‍ഡില്‍ പുറത്തിറക്കിയ ശേഷമാണ് ജിം ഉപകരണങ്ങളുടെ ശ്രേണിയുമായി എത്തുന്നത്. ഇന്ത്യയിലെ ഫിറ്റ്‌നസ് രംഗത്ത് ഏറ്റവും വലിയ ബ്രാന്‍ഡാണ് സല്‍മാന്‍ ഖാന്‍. ഇന്ത്യയിലെ ഏറ്റവും വലിയ ഫിറ്റ്‌നസ് ഉപകരണ കമ്പനിയായ ജെറായ് ഫിറ്റ്‌നസില്‍ 100% നിര്‍മ്മാണ അവകാശമാണ് താരം നേടിയത്.

25 വര്‍ഷക്കാലമായി ജിം നിര്‍മ്മാണത്തില്‍ പ്രവര്‍ത്തിക്കുന്ന ക്‌നപനി രാജ്യത്ത് നൂറിലേറെ ജിമ്മുകളില്‍ ഉപകരണങ്ങള്‍ എത്തിക്കുന്നുണ്ട്. സല്‍മാന്‍ കൂടി ഈ ബ്രാന്‍ഡിനൊപ്പം ചേരുന്നതോടെ കൂടുതല്‍ വിപുലമായ മേധാവിത്വം നേടാമെന്നാണ് കരുതുന്നത്.

മെയ്ഡ് ഇന്‍ ഇന്ത്യയ്‌ക്കൊപ്പം ചേര്‍ന്ന് കൈയിലൊതുങ്ങുന്ന വിലയില്‍ ഫിറ്റ്‌നസ് ഉപകരണങ്ങള്‍ എത്തിക്കുകയാണ് സല്‍മാന്റെ ഉദ്ദേശം. ഇതുവഴി രാജ്യത്ത് കൂടുതല്‍ തൊഴിലവരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും താരം കരുതുന്നു.

 

Read more topics: salman khan, own gym
English summary
salman khan to launch his own gym equipment range
topbanner

More News from this section

Subscribe by Email