Wednesday September 19th, 2018 - 11:02:pm
topbanner
Breaking News

ഡോളറിനെതിരെ തകര്‍ന്ന് രൂപ; ആദ്യമായി 72 കടന്നു

suji
ഡോളറിനെതിരെ തകര്‍ന്ന് രൂപ; ആദ്യമായി 72 കടന്നു

ദില്ലി: ഡോളറിനെതിരെയുള്ള വിനിമയമൂല്യം 72 കടന്ന് രൂപ. ഉച്ച കഴിഞ്ഞുള്ള വ്യാപാരത്തില്‍ യുഎസ് ഡോളറിന് എതിരെ രൂപയുടെ മൂല്യം 37 പൈസ കുറഞ്ഞു. കയറ്റുമതിക്കാരും, ബാങ്കുകളും യുഎസ് കറന്‍സി വില്‍ക്കാന്‍ തയ്യാറായതോടെ ദിവസത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 9 പൈസ ഉയര്‍ന്ന് 71.66 രൂപയിലെത്തിയിരുന്നു.

ബുധനാഴ്ച 71.97 രൂപയിലാണ് വിനിമയം തുടങ്ങിയത്. വിദേശ നിക്ഷേപം പുറത്തേക്ക് പോകുന്ന കാഴ്ച നിക്ഷേപകര്‍ക്ക് ആശങ്ക സമ്മാനിക്കുന്നുണ്ട്. ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കുന്നത് അക്കൗണ്ട് ഡെഫിസ്റ്റിന്റെ വ്യാപ്തിയും വര്‍ദ്ധിപ്പിക്കുന്നു.

ഇറക്കുമതിക്കാര്‍ക്കിടയില്‍ അമേരിക്കന്‍ കറന്‍സിക്ക് ആവശ്യക്കാരുള്ളതായി ഫോറക്‌സ് ഡീലര്‍മാര്‍ വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ ഇടിവ് നേരിട്ടത് ഇന്ത്യക്ക് ആശ്വാസമായിട്ടുണ്ട്. രൂപയുടെ മൂല്യം 72 കടന്നിട്ടും ആര്‍ബിഐ ഇതില്‍ ഇടപെട്ടിട്ടില്ല.

 

Read more topics: rupee , us dollar
English summary
rupee breaches 72 for first time against us dollar to hit new low
topbanner

More News from this section

Subscribe by Email