Thursday March 21st, 2019 - 7:30:am
topbanner
topbanner

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എബിഎസ് ലോഞ്ച് ചെയ്തു; വില 1.79 ലക്ഷം

suji
 റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എബിഎസ് ലോഞ്ച് ചെയ്തു; വില 1.79 ലക്ഷം

ദില്ലി: എബിഎസ് ഫീച്ചര്‍ ഉള്‍പ്പെട്ട ഹിമാലയന്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ റോയല്‍ എന്‍ഫീല്‍ഡ് വിപണിയിലിറക്കി. 1.79 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ഏതാനും റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകള്‍ ഹിമാലയന്‍ എബിഎസിന് പ്രീ ബുക്കിംഗ് സ്വീകരിച്ചിരുന്നു.

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 1,78,833 രൂപയും ഹിമാലയന്‍ സ്ലീറ്റ് എബിഎസ് വേരിയന്റിന് 1,80,668 രൂപയുമാണ് വില. അതായത് ഓണ്‍റോഡ് വില രണ്ട് വേരിയന്റുകള്‍ക്കും 2 ലക്ഷം കടക്കും.

എബിഎസ് കൂടി ചേര്‍ന്നതോടെ വാഹനത്തിന്റെ വിലയില്‍ 11000 രൂപയുടെ വര്‍ദ്ധനവാണ് വന്നിരിക്കുന്നത്. ഡ്യുവല്‍ ചാനല്‍ എബിഎസ് യൂണിറ്റാണ് ഘടിപ്പിച്ചിരിക്കുന്നത്. മറ്റ് മെക്കാനിക്കല്‍ ഘടകങ്ങളില്‍ മാറ്റമില്ല. 411സിസി സിംഗിള്‍ സിലിണ്ടര്‍ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എഞ്ചിനും, 24.8ബിഎച്ച്പി, 32എന്‍എം ടോര്‍ക്കും തന്നെയാണ് ഈ പുതിയ വേരിയന്റ് നല്‍കുക.

 

Viral News

English summary
royal enfield himalayan abs launched at rs 1.79 lakh
topbanner

More News from this section

Subscribe by Email