Saturday January 19th, 2019 - 10:01:am
topbanner

ഇനി റോബോട്ടുകള്‍ പണി ചെയ്യും ; ബ്രിട്ടനിലും തൊഴില്‍ മേഖലയില്‍ പ്രവാസികള്‍ക്ക് ദുരിതകാലം

suji
ഇനി റോബോട്ടുകള്‍ പണി ചെയ്യും ; ബ്രിട്ടനിലും തൊഴില്‍ മേഖലയില്‍ പ്രവാസികള്‍ക്ക് ദുരിതകാലം

റോബോട്ടുകള്‍ ബ്രിട്ടനിലെ നല്ലൊരു ശതമാനം തൊഴിലവസരങ്ങള്‍ കവരാന്‍ ഒരുങ്ങുന്നു. റീട്ടെയില്‍, നിര്‍മ്മാണം, ബിസിനസ്സ് സപ്പോര്‍ട്ട് സേവനങ്ങള്‍ എന്നീ മേഖലയിലെ തൊഴിലവസരങ്ങള്‍ക്കാണ് റോബോട്ട് ജോലിക്കാരുടെ പ്രധാനപ്പെട്ട ഭീഷണി നിലനില്‍ക്കുന്നത്. ഏകദേശം 9 മില്ല്യണ്‍ തൊഴിലവസരങ്ങളാണ് ഇതുമൂലം അപകടത്തിന്റെ നിഴലിലുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) താരതമ്യേന ചുരുങ്ങിയ ചെലവില്‍ നടപ്പാക്കാന്‍ അവസരങ്ങള്‍ കൂടുന്നതോടെയാണ് മനുഷ്യനെ മാറ്റി റോബോട്ടുകളെ നിയോഗിക്കാന്‍ വിവിധ മേഖലകള്‍ തയ്യാറാവുക.

2030 ആകുന്നതോടെ 8,820,545 തൊഴിലവസരങ്ങളെങ്കിലും ഇല്ലാതാകുമെന്നാണ് മുന്നറിയിപ്പ്. ഇതില്‍ പ്രധാനപ്പെട്ട അപകടം റീട്ടെയില്‍ ജീവനക്കാര്‍ക്കാണ്. ബ്രിട്ടനിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹത്തില്‍ വലിയൊരു വിഭാഗം റീട്ടെയില്‍ മേഖലയിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഈ വാര്‍ത്ത ഇവരെ സംബന്ധിച്ച് ഒട്ടും ആശാവഹമല്ല. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വര്‍ക്ക് & പെന്‍ഷന്‍സാണ് ഈ ആശങ്കാകുലമായ കണക്കുകള്‍ പുറത്തുവിട്ടത്. റീട്ടെയില്‍ ജീവനക്കാര്‍ കഴിഞ്ഞാല് മാനുഫാക്ചറിംഗ്, പിന്നാലെ ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍, സപ്പോര്‍ട്ട് സേവനങ്ങളിലും റോബോട്ടുകള്‍ ഇടംപിടിക്കും. ഓട്ടോമേഷന്‍ ചെലവ് കുറഞ്ഞ രീതിയില്‍ ലഭ്യമാകുന്നതോടെയാണ് ഈ അവസ്ഥ സംജാതമാകുക.

എന്നാല്‍ ഈ അവസ്ഥ നേരിടാന്‍ ബ്രിട്ടന്റെ വിവിധ മേഖലകള്‍ തയ്യാറെടുക്കുകയാണെന്ന് മന്ത്രിമാര്‍ പറയുന്നു. റോബോട്ടുകള്‍ നിലവില്‍ മനുഷ്യര്‍ ചെയ്യുന്ന ജോലി ഏറ്റെടുക്കുന്നതോടെ എഐയുടെ ഭീഷണി കുറഞ്ഞ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വാഗ്ദാനം. 'ഓരോ വ്യവസായിക വിപ്ലവവും നഷ്ടപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങളാണ് എന്നും സൃഷ്ടിച്ചിട്ടുള്ളത്. അത് കൊണ്ട് നിലവിലെ മേഖലകള്‍ റോബോട്ടുകളെ നിയോഗിച്ചാലും മനുഷ്യരുടെ കഴിവുകള്‍ ആവശ്യമുള്ള തൊഴിലുകള്‍ മറുഭാഗത്ത് വര്‍ദ്ധിക്കുകയാണ്. നമ്മുടെ തൊഴില്‍ മേഖല റോബോട്ടുകളെ ഇറക്കുമ്പോള്‍ തന്നെ കൂടുതല്‍ മനുഷ്യരും ജോലികളില്‍ പ്രവേശിക്കുന്നു', എംപ്ലോയ്‌മെന്റ് മന്ത്രി അലോക് ശര്‍മ്മ വ്യക്തമാക്കി.

പ്രൊഡക്ഷന്‍ വര്‍ദ്ധിപ്പിക്കാന്‍ കമ്പനികള്‍ ടെക്‌നോളജിയുടെ സഹായം തേടുമ്പോള്‍ പുതുതലമുറ ജീവനക്കാര്‍ക്ക് ഭാവിയില്‍ മറ്റ് തൊഴിലുകള്‍ ലഭിക്കുമെന്ന് ശര്‍മ്മ പറയുന്നു. ബ്രിട്ടനിലെ തൊഴില്‍രംഗത്ത് സംഭവിക്കുന്ന വമ്പിച്ച മാറ്റത്തെക്കുറിച്ച് സൂചന നല്‍കുന്നതാണ് ഈ കണക്കുകള്‍.

 

Read more topics: robot, uk job
English summary
robot take over more jobs
topbanner

More News from this section

Subscribe by Email