Thursday September 20th, 2018 - 2:25:pm
topbanner
Breaking News

റി​സ​ര്‍​വ് ബാ​ങ്ക് റി​പ്പോ നി​ര​ക്ക് കാ​ല്‍ ശ​ത​മാ​നം വർധിപ്പിച്ചു

RA
റി​സ​ര്‍​വ് ബാ​ങ്ക് റി​പ്പോ നി​ര​ക്ക് കാ​ല്‍ ശ​ത​മാ​നം വർധിപ്പിച്ചു

ന്യൂ​ഡ​ല്‍​ഹി: റി​സ​ര്‍​വ് ബാ​ങ്ക് റി​പ്പോ നി​ര​ക്ക് കാ​ല്‍ ശ​ത​മാ​നമ വ​ര്‍​ധി​പ്പി​ച്ച​ത്. റി​പ്പോ നി​ര​ക്ക് 6.25 ശ​ത​മാ​ന​ത്തി​ല്‍​നി​ന്ന് 6.50 ശ​ത​മാ​ന​മാ​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. 6.25 ശ​ത​മാ​ന​മാ​യി​രി​ക്കും റി​വേ​ഴ്സ് റി​പ്പോ നി​ര​ക്ക്. . രണ്ടു ദിവസത്തെ വിലയിരുത്തലിനു ശേഷമാണ് ഇന്ന് റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള ആറംഗ ധനനയ സമിതി തീരുമാനമെടുത്തത്.

അഞ്ചുവർഷത്തിനിടെ രണ്ടു തവണ തുടർച്ചയായി റീപ്പോ നിരക്ക് ഉയർത്തുന്നത് ഇതാദ്യമായാണ്. ധനനയസമിതിയിൽ ആറിൽ അഞ്ചു പേരും നിരക്ക് ഉയർത്തുന്നത് പിന്തുണച്ചുവെന്നാണ് വിവരം. പണപ്പെരുപ്പം ജൂണിൽ 5.77 ശതമാനമായി ഉയർന്നതും ഭാവിയിൽ ഇത് ഉയരാനുള്ള സാധ്യതയും പരിഗണിച്ചാണ് ആർബിഐ ധനനയസമിതി പണപ്പെരുപ്പ നിരക്ക് താഴ്ത്താൻ തീരുമാനം കൈക്കൊണ്ടതെന്നാണു സൂചന.

ഏപ്രിലിൽ 4.58 ശതമാനത്തിൽ നിന്ന് പണപ്പെരുപ്പ നിരക്ക് ജൂണിൽ 5.77 ആയി ഉയർന്നിരുന്നു. സിആർആർ നിരക്ക് നാലു ശതമാനത്തിലും എസ്എൽആർ നിരക്ക് 19.5 ശതമാനത്തിലും തുടരും.കഴിഞ്ഞ തവണ റീപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി 6.25% ആയി നിശ്ചയിച്ചിരുന്നു. അതിനു ശേഷം വായ്പാപലിശയും അതോടൊപ്പം സ്ഥിര നിക്ഷേപങ്ങളുടെ പലിശയും ഉയർന്നിരുന്നു.

 

 

 

Read more topics: resrvebank, increase, rippo
English summary
resrvebank increase rippo
topbanner

More News from this section

Subscribe by Email