topbanner
Friday May 26th, 2017 - 9:10:am
topbanner

പുതിയ പെട്രോള്‍ എന്‍ജിനും ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷനുമായി ഡസ്റ്റര്‍ പുറത്തിറങ്ങി

suvitha
പുതിയ പെട്രോള്‍ എന്‍ജിനും ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷനുമായി ഡസ്റ്റര്‍ പുറത്തിറങ്ങി

പുതിയ പെട്രോള്‍ എന്‍ജിനുമായി ഡസ്റ്റര്‍ വിപണിയിൽ. പുതിയ പെട്രോള്‍ എന്‍ജിനും ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷനും നല്‍കി പരിഷ്കരിച്ച ഡസ്റ്ററിനെ റെനോ ഇന്ത്യ വിപണിയിലിറക്കി. ഓട്ടോമാറ്റിക് പെട്രോള്‍ ഡസ്റ്ററിന് 10.52 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്സ്‍ഷോറൂം വില.

കറുപ്പ് നിറത്തിലുള്ള ഗ്രില്‍ , ഡോറുകളിലും ബൂട്ടിലും ഡസ്റ്റര്‍ ഗ്രാഫിക്സ് ,എക്സ്‍ട്രോമിക് ബാഡ്ജിങ് എന്നിവ പെട്രോള്‍ ഓട്ടോമാറ്റിക്കിനെ കാഴ്ചയില്‍ വ്യത്യസ്തമാക്കുന്നു.

എസി , ചെരിവ് ക്രമീകരിക്കാവുന്ന പവര്‍ സ്റ്റിയറിങ്, പവര്‍ വിന്‍ഡോ, റിമോട്ട് സെന്‍ട്രല്‍ ലോക്കിങ്, ഓഡിയോ കണ്‍ട്രോളുള്ള സ്റ്റിയറിങ് വീല്‍ , ഇലക്‌ട്രിക്കലായി മടക്കാവുന്ന ബാഹ്യമിററുകള്‍ , ടച്ച്‌ സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എബിഎസ് - ഇബിഡി, രണ്ട് എയ്ര‍‍ബാഗുകള്‍ , റിയര്‍ ഡീഫോഗര്‍ -വൈപ്പര്‍ , ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം ( ഇഎസ്‍പി), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നീ ഫീച്ചറുകള്‍ ഓട്ടോമാറ്റിക്കിന്റെ ആര്‍എക്സ്‍എസ് വകഭേദത്തിനുണ്ട്.

പഴയ 1.6 ലീറ്റര്‍ നാല് സിലിണ്ടര്‍ എന്‍ജിന് 104 പിഎസ് -148 എന്‍എം ആയിരുന്നു ശേഷിയെങ്കില്‍ പുതിയ 1.5 ലീറ്റര്‍ എന്‍ജിനത് 105 ബിഎച്ച്‌പി -142 എന്‍എം ആണ്.

മൈലേജ് കൂടിയിട്ടുണ്ട് . അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സ് വകഭേദത്തിന് 14.19 കിമീ / ലീറ്റര്‍ ( പഴയതിന് 13.06 കിമീ) ആണ് കമ്ബനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. സിവിടി ഓട്ടോമാറ്റിക് വകഭേദത്തിനിത് 14.99 കിമീ / ലീറ്റര്‍ .

 

English summary
Duster has been released with the new petrol engine and automatic transmission
topbanner topbanner

More News from this section

Subscribe by Email