Sunday September 23rd, 2018 - 2:09:pm
topbanner

രൂപയുടെ ഇടിവ്; പ്രവാസിപ്പണം ഒഴുകുന്നു; കൂടുതല്‍ യു എ ഇ യില്‍ നിന്നും

NewsDesk
രൂപയുടെ ഇടിവ്; പ്രവാസിപ്പണം ഒഴുകുന്നു; കൂടുതല്‍ യു എ ഇ യില്‍ നിന്നും

ദുബായ്: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണത്തിന്റെ ഒഴുക്ക് വര്‍ധിക്കുന്നു. 2015ല്‍ 4.75 ലക്ഷം കോടി രൂപയാണ് വിദേശത്തിനിന്നും പ്രവാസികള്‍ ഇന്ത്യയിലേക്കയച്ചത്. 2014ല്‍ ഇത് 4.63 ലക്ഷം കോടിരൂപയാണ്.

25 ലക്ഷത്തിലേറെ പ്രവാസികളുള്ള യുഎഇ യില്‍ നിന്നാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പണമെത്തിയത്. 92,400 കോടിരൂപ 2015ല്‍ യുഎഇ യില്‍ നിന്നും ഇന്ത്യയിലേക്ക് ഒഴുകിയെത്തി. 73,730 കോടി രൂപയുമായി അമേരിക്ക രണ്ടാം സ്ഥാനത്തും 71.500 കോടി രൂപയുമായി സൗദി മൂന്നാം സ്ഥാനത്തുമുണ്ട്.

ഗള്‍ഫ് മേഖല സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ അകപ്പെടാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ക്കിടെയും പ്രവാസിപ്പണം ഒഴുകുന്നത് ശുഭസൂചനയാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞവര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം എത്തിയത് ഇന്ത്യയിലേക്കാണ്. 7,200 കോടി ഡോളര്‍ ഇന്ത്യയിലേക്ക് എത്തിയപ്പോള്‍, രണ്ടാം സ്ഥാനത്തുള്ള ചൈനയിലേക്ക് പ്രവാസികള്‍ അയച്ചത് 6,400 കോടിരൂപയാണ്. അമേരിക്കയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍പേര്‍ സ്വദേശത്തേക്ക് പണമയക്കുന്നത്.

Read more topics: NRI, india,crore
English summary
Remittances by NRIs to india cross Rs 4.75 lakh crore
topbanner

More News from this section

Subscribe by Email