Wednesday September 26th, 2018 - 6:32:am
topbanner

കിടിലന്‍ പോസ്റ്റ്‌പെയ്ഡ് ഓഫറുമായി ജിയോ

Jikku Joseph
കിടിലന്‍ പോസ്റ്റ്‌പെയ്ഡ് ഓഫറുമായി ജിയോ

കുറഞ്ഞ ചെലവില്‍ വിദേശത്തേക്ക് വിളിക്കാനുള്ള ഓഫറുകളുമായി റിലയന്‍സ് ജിയോ പോസ്റ്റ്‌പെയ്ഡ് സേവനം അവതരിപ്പിച്ചു. 199 രൂപയ്ക്ക് കിടിലന്‍ പോസ്റ്റ്‌പെയ്ഡ് പ്ലാനാണ് ജിയോ അവതരിപ്പിച്ചത്.

പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഇന്റര്‍നാഷണല്‍ റോമിങ് അടക്കമുള്ളവയാണ് പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മേയ് 15 മുതല്‍ ജിയോ പോസ്റ്റ്‌പെയ്ഡ് കണക്ഷനുകള്‍ നല്‍കിത്തുടങ്ങും.

199 രൂപക്ക് 25 ജി.ബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും ജിയോ ആപ്പുകളിലേക്കുള്ള പ്രീമിയം സബ്‌സ്‌ക്രിപ്ഷനുമാണ് ലഭ്യമാവുക. റിലയന്‍സ് പോസ്റ്റ്‌പെയ്ഡിന്റെ പ്രധാന പ്രത്യേകത വിദേശത്തേക്കുള്ള കോളുകളാണ്.

വിദേശ രാജ്യങ്ങളിലേക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റില്ലാതെ കോളുകള്‍ വിളിക്കാന്‍ കഴിയുമെന്നതാണ് റിലയന്‍സ് ജിയോയുടെ പ്രത്യേകത.

ഇന്റര്‍നാഷണല്‍ റോമിങ് പായ്ക്കുകളും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. 575 രൂപയുടെ പായ്ക്കില്‍ അണ്‍ലിമിറ്റഡ് കോളുകളും 250 എംബി ഡേറ്റയും ലഭിക്കും. ഒരു ദിവസമാണ് ഇതിന്റെ കാലാവധി. ഇത് തന്നെ ഏഴ് ദിവസത്തേക്ക് 2198 രൂപയും ഒരു മാസത്തേക്ക് 5751 രൂപയുമാണ്.

 

English summary
reliance jio's rs 199 post plan likely to trigger tariff war
topbanner

More News from this section

Subscribe by Email