Tuesday September 18th, 2018 - 9:06:pm
topbanner
Breaking News

4ജി വേഗതയില്‍ എയര്‍ടെല്‍ തന്നെ മുന്നില്‍

Jikku Joseph
4ജി വേഗതയില്‍ എയര്‍ടെല്‍ തന്നെ മുന്നില്‍

4ജി, 3ജി ഡൗണ്‍ലോഡ് വേഗതയില്‍ എയര്‍ടെല്‍ മുന്നിലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ റിലയന്‍സ് ജിയോ, വോഡഫോണ്‍, ഐഡിയ എന്നിവയെയാണ് എയര്‍ടെല്‍ പിന്നിലാക്കിയത്. ഓപ്പണ്‍ സിഗ്‌നലാണ് 2018 ഏപ്രില്‍ മാസത്തെ പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.

ഓപ്പണ്‍ സിഗ്‌നല്‍ 2017 ഡിസംബര്‍ ഒന്ന് മുതല്‍ 2018 ഫെബ്രുവരി 28 വരെ ഇതിന് വേണ്ടി 73.6,571 ഉപയോക്താക്കളില്‍ നിന്നുമായി 8,412,910,035 ഓളം ഡാറ്റാ പോയിന്റുകളാണ് ശേഖരിച്ചത്. റിലയന്‍സ് ജിയോ തന്നെയാണ് 4ജി നെറ്റ്വര്‍ക്ക് ലഭ്യതയുടെ കാര്യത്തില്‍ മുന്നില്‍. 65 ശതമാനം എല്‍ടിഇ ലഭ്യത ഉറപ്പുവരുത്താന്‍ ഏല്ലാ മുന്‍നിര സേവനദാതാക്കള്‍ക്കും സാധിച്ചിട്ടുണ്ടെന്നും ഇത് വര്‍ധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

9.31 എംബിപിഎസ് ആണ് 4ജിയില്‍ എയര്‍ടെലിന്റെ ഡൗണ്‍ലോഡ് വേഗത. 7.17 എബിപിഎസ് ആണ് രണ്ടാംസ്ഥാനത്തുള്ള ഐഡിയയുടെ വേഗത. മൂന്നാം സ്ഥാനത്തുള്ള വോഡഫോണിന്റെ വേഗത 6.98 എബിപിഎസും ആണ്. 4ജി ഉപയോക്താക്കള്‍ ഏറ്റവും കൂടുതലുള്ള റിലയന്‍സ് ജിയോയ്ക്ക് 5.13 എബിപിഎസ് ആണ് വേഗതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
reliance jio tops 4g availability, airtel scores best download speeds
topbanner

More News from this section

Subscribe by Email