Tuesday September 25th, 2018 - 4:47:pm
topbanner

80000 ആളുകള്‍ക്ക് തൊഴിലവസരവുമായി റിലയന്‍സ് ജിയോ

Jikku Joseph
80000 ആളുകള്‍ക്ക് തൊഴിലവസരവുമായി റിലയന്‍സ് ജിയോ

80000 ഓളം ജീവനക്കാരെ റിലയന്‍സ് ജിയോ നിയമിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇനിയും 75,000 മുതല്‍ 80000 വരെയ ആളുകളുകളെ നിയമിക്കുമെന്ന് കമ്പനിയുടെ ചീഫ് ഹ്യൂമന്‍ റിസോഴ്സസ് ഓഫീസര്‍ സഞ്ജയ് ജോഗ് പറഞ്ഞു.

ജിയോ നിലവില്‍ രാജ്യവ്യാപകമായി ടെക്നിക്കല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ 6000 കോളേജുകളുമായി സഹകരിച്ചുവരുന്നുണ്ട്. കൂടാതെ, ചില കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് റിലയന്‍സിന് അനുയോജ്യമായ പ്രത്യേക കോഴ്സുകളും നല്‍കിവരുന്നുണ്ട്.

റിലയന്‍സ് ജിയോയുടെ സെയില്‍സ് സാങ്കേതിക മേഖലയില്‍ നിന്നുള്ള ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് 32 ശതമാനമാണെന്നും അതേസമയം, ഉന്നത പദവിയില്‍ നിന്നുള്ളവരുടെ കൊഴിഞ്ഞുപോക്ക് രണ്ട് ശതമാനം മാത്രമാണെന്നും ജോഗ് വ്യക്തമാക്കി.

നിയമനങ്ങളൊക്കെ ശുപാര്‍ശകള്‍ വഴിയും സോഷ്യല്‍ മീഡിയ സഹായത്തോടെയും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 70 ശതമാനത്തോളം നിയമനങ്ങള്‍ ശുപാര്‍ശ വഴി നടക്കുന്നുണ്ട്.

 

Read more topics: reliance jio, jio, whopping, people
English summary
reliance jio set to hire whopping 80,000 people
topbanner

More News from this section

Subscribe by Email