Tuesday October 23rd, 2018 - 7:41:pm
topbanner
Breaking News

ജിയോ രണ്ടും കല്‍പ്പിച്ച് തന്നെ; ഉപയോക്താക്കള്‍ക്ക് ഇനി ചാകര

Jikku Joseph
ജിയോ രണ്ടും കല്‍പ്പിച്ച് തന്നെ; ഉപയോക്താക്കള്‍ക്ക് ഇനി ചാകര

ജിയോ രണ്ടും കല്‍പ്പിച്ച് തന്നെ. കഴിഞ്ഞ ദിവസം എയര്‍ടെല്‍ പ്രഖ്യാപിച്ച ഡേറ്റാ പ്ലാനുകളെ വെല്ലുവിളിക്കുന്ന പ്ലാനുകളാണ് ജിയോ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ജിയോയുടെ എല്ലാ സര്‍ക്കിളുകളിലെയും വരിക്കാര്‍ക്ക് ഈ ഓഫറുകള്‍ ലഭിക്കും.

എന്നാല്‍ എയര്‍ടെല്‍ ഓഫറുകള്‍ തിരഞ്ഞെടുത്ത വരിക്കാര്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. നിലവില്‍ ലഭിക്കുന്ന പ്ലാനില്‍ തന്നെ ദിവസം 1.5 ജിബി അധിക ഡേറ്റ നല്‍കുന്നതാണ് ജിയോ പ്ലാന്‍.

നിലവില്‍ ജിയോയുടെ 149 രൂപ പ്ലാനില്‍ ദിവസം 1.5 ജിബി ഡേറ്റയാണ് ലഭിക്കുന്നത്. എന്നാല്‍ ഇനി മുതല്‍ 149, 349, 399, 449 പ്ലാനുകളില്‍ ദിവസം മൂന്നു ജിബി ഡേറ്റയാണ് നല്‍കുക. ഈ ഓഫര്‍ എല്ലാ വരിക്കാര്‍ക്കും ലഭിക്കും.

നിലവില്‍ ദിവസം 2 ജിബി ഡേറ്റ ലഭിച്ചിരുന്ന 198, 398, 448, 498 പ്ലാനുകള്‍ക്ക് ഇനി മുതല്‍ ദിവസം 3.5 ജിബി ഡേറ്റ ലഭിക്കും. നിലവില്‍ ദിവസം 3 ജിബി ഡേറ്റ ലഭിച്ചിരുന്ന 299 രൂപ പ്ലാനില്‍ ഇനി മുതല്‍ ദിവസം 4.5 ജിബി ഡേറ്റ ലഭിക്കും.

4 ജിബി ഡേറ്റ ലഭിച്ചിരുന്ന 509 പ്ലാനില്‍ ഇനി മുതല്‍ ദിവസം 5.5 ജിബി ഡേറ്റ ഭിക്കും. നിലവില്‍ ദിവസം 5 ജിബി ഡേറ്റ ലഭിച്ചിരുന്ന 799 രൂപ പ്ലാനില്‍ ഇനി മുതല്‍ ദിവസം 6.5 ജിബി ഡേറ്റ ലഭിക്കും

300 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകള്‍ മൈജിയോ ആപ്പ് വഴി, ഫോണ്‍പേയിലൂടെ റീചാര്‍ജ് ചെയ്യുമ്പോള്‍ 100 രൂപ ഇളവ് ലഭിക്കും. 399 രൂപ പ്ലാനിന് ഇനി 299 രൂപ നല്‍കിയാല്‍ മതി. പുതിയ നിരക്കുകള്‍ ജൂണ്‍ 12 മുതല്‍ 30 വരെയാണ്. ഈ പ്ലാനുകള്‍ ഈ കാലയളവില്‍ റീചാര്‍ജ് ചെയ്താല്‍ നിലവിലെ പ്ലാന്‍ കഴിഞ്ഞാലും ആക്ടീവാകും.

എയര്‍ടെലിന്റെ പ്രഖ്യാപനം ജിയോയ്ക്കുള്ള വെല്ലുവിളിയായിരുന്നു. അതിന് മറുപടിയെന്നോണം നിലവിലുള്ള പ്ലാനുകളിലെ ഉപയോക്താക്കള്‍ക്ക് പ്രതിദിന ഡാറ്റാ പായ്ക്കുകള്‍ക്കൊപ്പം 1.5 ജിബി അധികമായി നല്‍കുമെന്നാണ് ജിയോയുടെ പ്രഖ്യാപനം.

English summary
reliance jio counters airtel, offers 1.5 gb additional data with discounts
topbanner

More News from this section

Subscribe by Email