Tuesday November 20th, 2018 - 12:01:am
topbanner

പുതിയ പത്തു രൂപ നോട്ട് ഉടനെ; 100 കോടി നോട്ടുകള്‍ അച്ചടി പൂര്‍ത്തിയായെന്ന് റിസര്‍വ് ബാങ്ക്

Jikku Joseph
പുതിയ പത്തു രൂപ നോട്ട് ഉടനെ; 100 കോടി നോട്ടുകള്‍ അച്ചടി പൂര്‍ത്തിയായെന്ന് റിസര്‍വ് ബാങ്ക്

മുംബൈ: പുതിയ പത്തു രൂപ നോട്ട് ഉടനെ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്. പത്തുരൂപയുടെ 100 കോടി നോട്ടുകള്‍ ഇതിനകംതന്നെ അച്ചടി പൂര്‍ത്തിയാക്കിയതായി റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ചോക്കലേറ്റ് ബ്രൗണ്‍ കളറിലുള്ള നോട്ടില്‍ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും പതിച്ചിട്ടുണ്ട്. മഹാത്മഗാന്ധി സീരീസില്‍പ്പെട്ട നോട്ടുകളാകും പുറത്തിറക്കുക. കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ പുതിയ ഡിസൈന്‍ അംഗീകരിച്ചത്.

ഇതിനുമുമ്പ 2005-ലാണ് പത്ത് രൂപ നോട്ടിന്റെ ഡിസൈന്‍ മാറ്റിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് മഹാത്മാഗാന്ധി സീരിസിലുള്ള 200-ന്റെയും 50-ന്റെയും നോട്ടുകള്‍ പുറത്തിറക്കിയത്.

English summary
rbi to issue new rs 10 notes in chocolate brown colour
topbanner

More News from this section

Subscribe by Email