Thursday November 15th, 2018 - 1:56:am
topbanner

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചേക്കും

Jikku Joseph
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചേക്കും

മുംബൈ: ഈ വര്‍ഷം റിസര്‍വ് ബാങ്ക് നിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ചേക്കും. പണപ്പെരുപ്പ നിരക്കിലെ വര്‍ധനയും ധനകമ്മി കൂടുന്നതുമാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കുന്നതെന്നാണ് വിപണിയില്‍നിന്നുള്ള സൂചന.

അസംസ്‌കൃത എണ്ണവിലവര്‍ധിക്കുന്നതും കാര്‍ഷിക ഉത്പന്നങ്ങളുടെ വിലക്കയറ്റവും രാജ്യത്തെ പണപ്പെരുപ്പം ഉയരാനിടയാക്കും. അതോടെ റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് നാല് ശതമാനത്തില്‍ നിര്‍ത്താന്‍ ആര്‍.ബി.ഐയ്ക്ക് പണിപ്പെടേണ്ടിവരും. അധികം താമസിയാതെ റീട്ടെയില്‍ പണപ്പെരുപ്പം ആറ് ശതമാനത്തിലെത്തുമെന്നാണ് വിലയിരുത്തല്‍.

2018-ല്‍ റിപ്പോ നിരക്കില്‍ 0.25ശതമാനമെങ്കിലും വര്‍ധനയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി കെയര്‍ റേറ്റിങിസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയോടെ പണപ്പെരുപ്പ നിരക്ക് 5.15.6 ശതമാനത്തിലെത്തുമെന്നാണ് ആര്‍.ബി.ഐ വിലയിരുത്തുന്നത്.

Read more topics: rbi, hike, repo rate, care ratings
English summary
rbi may hike repo rate by 0.25% in 2018: care ratings
topbanner

More News from this section

Subscribe by Email