Wednesday November 14th, 2018 - 6:59:am
topbanner

മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച; ഐ.സി.ഐ.സി.ഐ ബാങ്കിനെതിരെ പിഴ

Jikku Joseph
മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച; ഐ.സി.ഐ.സി.ഐ ബാങ്കിനെതിരെ പിഴ

മുംബൈ: പൊതുമേഖലാ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കിനെതിരെ 58.9 കോടി രൂപ പിഴ ചുമത്തി റിസര്‍വ് ബാങ്ക്. കടപ്പത്ര വില്‍പ്പനയില്‍ ക്രമക്കേട് നടത്തിയതിനാണ് പിഴ ചുമത്തിയത്. ആദ്യമായാണ് ബാങ്കിനെതിരെ ആര്‍.ബി.ഐ ഇത്രയും വലിയ തുക പിഴ ചുമത്തുന്നത്.

സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ മര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ കാലാവധി എത്തുന്നതിന് മുന്‍പ് വിറ്റെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഐ.സി.ഐ.സി.ഐ ബാങ്കിനെതിരായ നടപടി. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് ഐ.സി.ഐ.സി.ഐ. സ്റ്റാറ്റിയുട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്.എല്‍.ആര്‍) ആയി ബാങ്കുകള്‍ അവരുടെ നിക്ഷേപത്തിന്റെ 19.5% സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കണമെന്ന കര്‍ശന നിബന്ധനയുണ്ട്. ബാങ്കിംഗ് റെഗുലേഷന്‍ ആക്ട്, 1949-ലെ സെക്ഷന്‍ 47 എ(1)(സി) അനുസരിച്ച് മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബാങ്കുകളില്‍ നിന്ന് പിഴ ചുമത്താന്‍ ആര്‍.ബി.ഐയ്ക്ക് അധികാരമുണ്ട്.

ബാങ്കിംഗ് റെഗുലേഷന്‍ നിയമത്തിലെ 46,47 ചട്ടങ്ങള്‍ അനുസരിച്ചാണ് നടപടിയെന്ന് റിസര്‍വ് ബാങ്ക് പ്രസ്താവനയിലൂടെ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന വീഡിയോകോണ്‍ ഗ്രൂപ്പിന് ഐ.സി.ഐ.സി.ഐ ബാങ്ക് വഴിവിട്ട് 3,250 കോടി രൂപ വായ്പ നല്‍കിയെന്ന ആരോപണത്തിന് പുറകേയാണ് ആര്‍.ബി.ഐ നടപടി.

English summary
rbi fines icici bank rs 58.9 crore for treasury violations
topbanner

More News from this section

Subscribe by Email