Wednesday September 19th, 2018 - 9:02:pm
topbanner
Breaking News

ഷിയോമിയുടെ പ്രീമിയം അനുഭവം സമ്മാനിക്കാന്‍ പോക്കോ ഫോണ്‍ ആഗസ്റ്റ് 22ന് എത്തും

suji
ഷിയോമിയുടെ പ്രീമിയം അനുഭവം സമ്മാനിക്കാന്‍ പോക്കോ ഫോണ്‍ ആഗസ്റ്റ് 22ന് എത്തും

മുംബൈ: ഷിയോമിയുടെ പ്രീമിയം ഫോണ്‍ സെഗ്മെന്റില്‍ ഉള്‍പ്പെടുന്ന പോക്കോ ആഗസ്റ്റ് 22 മുതല്‍ ഇന്ത്യയില്‍. രാജ്യത്തെ വളരുന്ന പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിപണി ലക്ഷ്യമിട്ടാണ് ഷിയോമിയുടെ സഹ ബ്രാന്‍ഡ് എത്തുന്നത്. വണ്‍പ്ലസ്, സാംസംഗ് എന്നിവരോട് മത്സരിക്കാനാണ് പോക്കോയുടെ വരവ്.

പോക്കോഫോണ്‍ എഫ് 1 ആകും ഈ സഹബ്രാന്‍ഡില്‍ നിന്നും ഷിയോമി ആദ്യമായി ഇറക്കുകയെന്നാണ് കരുതുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845, 4000 എംഎഎച്ച് ബാറ്ററി തുടങ്ങിയ സൗകര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നതായാണ് പ്രാഥമിക വിവരം.

ദീര്‍ഘനേരത്തേക്ക് ഉപയോഗിക്കുമ്പോള്‍ ഫോണ്‍ ചൂടാകുന്നത് ഒഴിവാക്കാനുള്ള ലിക്വിഡ് കൂളിംഗ് ടെക്‌നോളജിയാണ് പോക്കോയുടെ സവിശേഷത. അതിവേഗതയുള്ള പെര്‍ഫോമന്‍സിലാണ് ആദ്യത്തെ ഫോണ്‍ ശ്രദ്ധിക്കുകയെന്ന് ഷിയോമിയുടെ ജെയ് മണി ഫേസ്ബുക്കില്‍ കുറിച്ചു.

5.99 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 6 ജിബി റാം, 12 എംപി 5 എംരി ക്യാമറ, 20 എംപി സെല്‍ഫി ക്യാമറ, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ എന്നിവയും പോക്കോഫോണ്‍ എഫ്1ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

 

Read more topics: pocophone f1 , india , august 22
English summary
pocophone f1 is coming to india on august 22
topbanner

More News from this section

Subscribe by Email