Saturday February 23rd, 2019 - 4:39:pm
topbanner

വയാഗ്രയുടെ പേറ്റന്റ് കാലാവധി തീരുന്നു; കോപ്പിയടിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ കമ്പനികള്‍

suji
വയാഗ്രയുടെ പേറ്റന്റ് കാലാവധി തീരുന്നു; കോപ്പിയടിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ കമ്പനികള്‍

മുംബൈ: യുഎസിലെ ഫാര്‍മസ്യൂട്ടിക്കല്‍ വമ്പനായ ഫിസറിന്റെ കൈവശമുള്ള വയാഗ്രയുടെ പേറ്റന്റ് കാലാവധി അവസാനിക്കുന്നു. ഇത് അവസരമാക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ ഒരുങ്ങുകയാണ്. ചരിത്രമായി മാറിയ നീല ഗുളികയുടെ കോപ്പിയടി മരുന്നുകള്‍ വിപണിയിലെത്തിക്കാനാണ് നീക്കം.

വയാഗ്രയുടെ ഫോര്‍മുലേഷനിലുള്ള ഫിസറിന്റെ പേറ്റന്റ് യുഎസില്‍ 2020ല്‍ തീരും. അമേരിക്കയില്‍ ഉദ്ധാരണശേഷിക്കുറവ് അനുഭവപ്പെടുന്ന പുരുഷന്‍മാരെ ലക്ഷ്യമാക്കിയാണ് ഇന്ത്യന്‍ കയറ്റുമതി വിപണി തയ്യാറെടുക്കുന്നത്. 5 കോടി ഉപയോക്താക്കളാണ് ഈ വിപണിക്കുള്ളത്.

ഏഴ് ഇന്ത്യന്‍ കമ്പനികള്‍ ഇപ്പോള്‍ അനുമതി വാങ്ങിക്കഴിഞ്ഞു. റൂബികോണ്‍ റിസേര്‍ച്ച്, ഹെറ്റെറോ ഡ്രഗ്‌സ്, മാക്ലിയോഡ്‌സ് ഫാര്‍മ, ഡോ റെഡ്ഡീസ്, ഓര്‍ബിന്ദോ ഫാര്‍മ, ടൊറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, അജന്ത ഫാര്‍മ്മ എന്നിവരും പതിപ്പ് വില്‍ക്കാന്‍ ഒരുങ്ങുന്നു. ഇതോടെ യുഎസ് വിപണിയില്‍ വന്‍ വില പോരാട്ടത്തിനും തുടക്കമാകും.

 

Viral News

English summary
pfizer to lose patent of drug viagra indian companies gear up with copycat versions
topbanner

More News from this section

Subscribe by Email