Wednesday August 15th, 2018 - 3:10:pm
topbanner
Breaking News

പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു

NewsDesk
പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി : പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 37 പൈസയും ഡീസലിന് രണ്ടു രൂപയുമാണ് കൂട്ടിയത്.ഡിസംബര്‍ 16ന് പെട്രോളിന്മേലുള്ള തീരുവ ലീറ്ററിന് 30 പൈസയും ഡീസലിന്മേല്‍ 1.17 രൂപയും കൂട്ടിയിരുന്നു. 2,500 കോടിരൂപയുടെ അധിക വരുമാനം ലക്ഷ്യമിട്ടായിരുന്നു അന്നു സര്‍ക്കാര്‍ നടപടിയെടുത്തത്.

ഇതോടെ ബ്രാന്‍ഡഡ് അല്ലാത്ത പെട്രോളിന്‍മേലുള്ള എക്‌സൈസ് തീരുവ 7.36 രൂപയിലും ഡീസലിന്റേത് 5.83 രൂപയിലുമെത്തി. ബ്രാന്‍ഡഡിന് ഇത് യഥാക്രമം 8.54, 8.19 എന്നിങ്ങനെയാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ 31ന് പെട്രോള്‍ ലീറ്ററിന് 63 പൈസയും ഡീസല്‍ ലീറ്ററിന് 1.06 രൂപയും കുറച്ചിരുന്നു

Read more topics: petrol diesel price hike
English summary
petrol diesel price hike tax
topbanner

More News from this section

Subscribe by Email