Thursday January 24th, 2019 - 2:17:pm
topbanner

സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു

Jikku Joseph
സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. പെട്രോളിന് 16 പൈസയും ഡീസലിന് 5 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 81 രൂപ 10 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 73 രൂപ 81 പൈസയും.

തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധന വില കുറയുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയുന്നതിന്റെ ചുവട് പിടിച്ചാണ് ഇന്ത്യയിലും നേരിയ തോതില്‍ ഇന്ധന വില കുറയ്ക്കുന്നത്.

6 ദിവസത്തിനുള്ളില്‍ പെട്രോളിന് 52 പൈസയും ഡീസലിന് 39 പൈസയുമാണ് കുറഞ്ഞത്. ഇതിന് പുറമേ സംസ്ഥാന സര്‍ക്കാര്‍ പെട്രോള്‍-ഡീസല്‍ വില്‍പ്പന നികുതിയില്‍ ഒരു രൂപ ഇളവ് നല്‍കിയിരുന്നു.

കൊച്ചിയില്‍ പെട്രോളിന് 79 രൂപ 83 പൈസയും ഡീസലിന് 72 രൂപ 62 പൈസയുമാണ് വില. കോഴിക്കോട് പെട്രോളിന് 80 രൂപ 8 പൈസയും ഡീസലിന് 72 രൂപ 88 പൈസയുമാണ് നിരക്ക്.

Read more topics: petrol, diesel, price, today
English summary
petrol and diesel price in kerala reduced
topbanner

More News from this section

Subscribe by Email