Tuesday March 19th, 2019 - 3:38:pm
topbanner
topbanner

ചരിത്രത്തിലാധ്യമായി സംസ്ഥാനത്ത് പെട്രോള്‍ വില 80 കടന്നു

Jikku Joseph
ചരിത്രത്തിലാധ്യമായി സംസ്ഥാനത്ത് പെട്രോള്‍ വില 80 കടന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് പെട്രോള്‍ വില 80 രൂപ കടന്നു. ചരിത്രത്തില്‍ ഇത് ആദ്യമായിട്ടാണ് സംസ്ഥാനത്ത് പെട്രോള്‍ വില എണ്‍പത് രൂപ കടക്കുന്നത്. 80.1 രൂപയാണ് ഇന്ന് തിരുവനന്തപുരത്തെ വില. ഡീസലിന് 73.6 രൂപയാണ് വില. പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 78.72 രൂപയും ഡീഡലിന് 71.85 രൂപയുമാണ് വില.

ക്രൂഡോയില്‍ വില നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 80 ഡോളറിലെത്തിയതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 24 മുതല്‍ മേയ് 15 വരെ എണ്ണക്കമ്പനികള്‍ പ്രതിദിന വിലവര്‍ദ്ധന നിറുത്തിവച്ചിരുന്നു. പെട്രോളിനും ഡീസലിനും ലിറ്ററിന് നാല് രൂപ വരെ ഇക്കാലയളവില്‍ കൂടേണ്ടതായിരുന്നു. നടപ്പാക്കാനാകാതെ പോയ ഈ വര്‍ദ്ധന കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ എണ്ണക്കമ്പനികള്‍.

രാജ്യാന്തര എണ്ണ വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിക്കു തിരിച്ചടിയാകുന്നത്. അതുകൊണ്ടു തന്നെ എക്സൈസ് ഡ്യൂട്ടി കുറയ്ക്കില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. എണ്ണ വിലയിലുണ്ടായ നിരന്തര വര്‍ധന നിയന്ത്രിക്കാന്‍ ഇടപെടണമെന്നു സൗദി അറേബ്യയോട് ആവശ്യപ്പെട്ടതായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

സൗദി അറേബ്യയുടെ നേതൃത്വത്തില്‍ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും റഷ്യയും ക്രൂഡോയില്‍ ഉത്പാദനം നിയന്ത്രിക്കാന്‍ തീരുമാനിച്ചതാണ് നിലവിലെ വിലക്കയറ്റത്തിന് പ്രധാന കാരണം. പ്രമുഖ എണ്ണ ഉത്പാദക രാജ്യമായ ഇറാനുമേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കയുടെ നീക്കവും തിരിച്ചടിയായി.

Viral News

Read more topics: petrol, diesel, price, hicked, today
English summary
petrol and diesel price hicked today
topbanner

More News from this section

Subscribe by Email