Monday September 24th, 2018 - 3:41:am
topbanner

12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ദ്രാ നൂയി പെപ്‌സികോ സിഇഒ സ്ഥാനത്ത് നിന്നും ഇറങ്ങുന്നു

suji
12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ദ്രാ നൂയി പെപ്‌സികോ സിഇഒ സ്ഥാനത്ത് നിന്നും ഇറങ്ങുന്നു

ദില്ലി: പെപ്‌സികോ ഐഎന്‍സിയെ ദീര്‍ഘനാള്‍ നയിച്ച ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒരു ഇന്ത്യക്കാരിയാണ്. 12 വര്‍ഷം നീണ്ട ആ ഔദ്യോഗിക ജീവിതത്തില്‍ നിന്നും ഇന്ദ്രാ നൂയി ഇന്ന് തിരിച്ചിറങ്ങും. ആഗോള തലത്തില്‍ സോഡാ വിപണി താഴ്ച നേരിടുമ്പോള്‍ കമ്പനിയിലെ തലമുതിര്‍ന്ന ഓഫീസര്‍ റമോണ്‍ ലഗുവാര്‍ട്ടയ്ക്കാണ് ഇന്ദ്രാ നൂയി കസേര വിട്ടുനല്‍കുന്നത്.

ഒക്ടോബര്‍ മൂന്നിന് ലഗുവാര്‍ട്ട ചുമതലയേല്‍ക്കുമെന്ന് പെപ്‌സികോ അറിയിച്ചു. ഗ്ലോബല്‍ ഓപ്പറേഷന്‍സ്, കോര്‍പ്പറേറ്റ് സ്ട്രാറ്റജി, പബ്ലിക് പോളിസി, ഗവണ്‍മെന്റ് വിഷയങ്ങള്‍ എന്നീ റോളുകളില്‍ പ്രസിഡന്റായിരുന്നു. പെപ്‌സിയുടെ യൂറോപ്പ്, സബ് സഹാറന്‍ ആഫ്രിക്ക വിഭാഗത്തിന്റെ സിഇഒയുമായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.

ലഗുവാര്‍ട്ട പെപ്‌സിയെ കൂടുതല്‍ വിജയത്തിലേക്ക് നയിക്കാന്‍ പറ്റിയ വ്യക്തിയാണെന്ന് ഇന്ദ്രാ നൂയി പ്രതികരിച്ചു. നൂയിയുടെ 12 വര്‍ഷത്തെ നേതൃത്വത്തില്‍ മൗണ്ടന്‍ ഡ്യൂ, ഗാറ്റോറേഡ് എന്നിവയുടെ വില്‍പ്പന 80 ശതമാനം ഉയര്‍ന്നിരുന്നു. കമ്പനിയുടെ ഓഹരി മൂല്യത്തില്‍ 78 ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തി. 2019 വരെ നൂയി ബോര്‍ഡിന്റെ ചെയര്‍മാനായി തുടരും.

 

English summary
pepsico ceo indra nooyi to step down after 12 years at helm
topbanner

More News from this section

Subscribe by Email