Wednesday April 25th, 2018 - 12:30:pm
topbanner

പേടിഎം കടല്‍ കടക്കുന്നു

Jikku Joseph
പേടിഎം കടല്‍ കടക്കുന്നു

വിദേശ വിനിമയം (ഫോറിന്‍ എക്‌സ്‌ചെയ്ഞ്ച്) രംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി പേടിഎം. സേവിംഗ്‌സ് ബാങ്ക്, വെല്‍ത്ത് മാനേജ്‌മെന്റ് എന്നിവയില്‍ കുറഞ്ഞകാലം കൊണ്ടു തന്നെ വലിയൊരു വിജയമാണ് പേടിഎം സ്വന്തമാക്കിയത്.

വിദേശ വിനിമയ രംഗത്തേക്ക് ചുവടുവയ്ക്കുന്നതിനായി റിസര്‍വ് ബാങ്കില്‍ നിന്ന് പേടിഎം ലൈസന്‍സ് എടുത്തുകഴിഞ്ഞു. വിദേശ വിനിമയത്തിനൊപ്പം മറ്റ് രാജ്യങ്ങളിലേക്കുളള ഉയര്‍ന്ന തുക കൈമാറാനുപകരിക്കുന്ന ക്രോസ് ബോര്‍ഡര്‍ ട്രാന്‍സാക്ഷന്‍സും നടത്താനുളള എ.ഡി. വിഭാഗം രണ്ടില്‍പെടുന്ന ലൈസന്‍സാണ് പേടിഎം സമ്പാദിച്ചിരിക്കുന്നത്.

നോട്ട് നിരോധനത്തെ തുടര്‍ന്നാണ് ഡിജിറ്റല്‍ വാലറ്റ് രംഗത്തേയ്ക്ക് പേടിഎം വരുന്നത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് പേടിഎം സ്ഥാപകനായ വിജയ് ശേഖര്‍ ശര്‍മ്മ സ്വീകരിച്ച തന്ത്രങ്ങളാണ് പേടിഎമ്മിനെ ഉയരങ്ങളുടെ കൊടുമുടിയിലേക്കെടുത്തുയര്‍ത്തിയത്. വിദേശ വിനിമയ രംഗത്തേക്ക് ചുവട് വയ്ക്കുന്നതോടെ എതിരാളികളെക്കാള്‍ വീണ്ടും ഒരു ചുവട് മുന്നിലെത്തിയിരിക്കുകയാണ് പേടിഎം.

Read more topics: paytm, ready, start, forex trade
English summary
paytm is ready to start forex trade

More News from this section

Subscribe by Email