മുംബൈ: ഇറാനെതിരായ ഉപരോധം ലോക രാജ്യങ്ങള്‍ പിന്‍വലിച്ചത് ക്രൂഡ് ഓയില്‍ വിപണിയിലും പ്രതിഫലിച്ചു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 28 ഡോളറിലെത്തി. രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് ഡോളറാണ് എണ്ണ വിലയില്‍ കുറവ് രേഖപ്പെടുത്തിയത്. 2003 നവംബറിലാണ് സമാന രീതിയില്‍ എണ്ണ വില താഴ്ന്നത്.
ഉപരോധം നീങ്ങിയതോടെ വിദേശ രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് അസംസ്കൃത എണ്ണ വാങ്ങാനാവും. ഉപരോധ കാലയളവില്‍ 11 ലക്ഷം ബാരല്‍ എണ്ണയാണ് ഇറാന് കയറ്റുമതി ചെയ്തിരുന്നത്. ഇതിന് പുറമെ അഞ്ച് ലക്ഷം ബാരല്‍ കൂടി വര്‍ധിപ്പിക്കാന്‍ കഴിയും. ലോകത്തെ നാലാമത്തെ ഏറ്റവും വലിയ എണ്ണ ഉല്പാദന രാജ്യമാണ് ഇറാന്.