Monday May 20th, 2019 - 6:33:am
topbanner
topbanner

ഒപെക് പാലം വലിച്ചു; എണ്ണവില ഉയര്‍ന്നു; ഇന്ധനവിലയും ഉയരും

suji
ഒപെക് പാലം വലിച്ചു; എണ്ണവില ഉയര്‍ന്നു; ഇന്ധനവിലയും ഉയരും

എണ്ണ ഉത്പാദന രാഷ്ട്രങ്ങളായ ഒപെക് എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന അവസ്ഥ വന്നതോടെ എണ്ണ വില വര്‍ദ്ധിച്ചു. കാനഡയില്‍ നിന്നുമുള്ള ഉത്പാദനം കുറയ്ക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. അമേരിക്കയും, ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കമാണ് ഒരു പരിധി വരെ വിപണിയെ പിടിച്ചുനിര്‍ത്തുന്നത്.

അന്താരാഷ്ട്ര ക്രൂഡോയില്‍ വിപണിയില്‍ വില 40 സെന്റ് വര്‍ദ്ധിച്ച് ബാരലിന് 62.09 ഡോളറായി. വാഷിംഗ്ടണും, ബീജിങ്ങും തമ്മിലുള്ള തര്‍ക്കത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതാണ് മറ്റൊരു കാരണം. ഡിസംബര്‍ 6നാണ് വിയന്നയില്‍ ഒപെക് രാജ്യങ്ങളുടെ യോഗം നടക്കുന്നത്.

ഒപെക് രാജ്യങ്ങള്‍ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിക്കുമെന്നാണ് യുഎസ് ബാങ്കായ ഗോള്‍ഡ്മാന്‍ സാഷസ് നല്‍കുന്ന മുന്നറിയിപ്പ്. നിലവില്‍ ഉത്പാദനം വര്‍ദ്ധിച്ച് ആവശ്യം കുറഞ്ഞതോടെ ഇന്ധനവില കുറഞ്ഞിരുന്നു. ഇതിന് തടയിടാനാണ് പ്രതിദിനം 1.3 മില്ല്യണ്‍ ബാരല്‍ ഉത്പാദനം കുറയ്ക്കാന്‍ ഒപെകും, റഷ്യയും ഒരുങ്ങുന്നത്.

അമേരിക്കയുടെ ഉത്പാദനം വര്‍ദ്ധിച്ചതും ഒപെക് രാജ്യങ്ങള്‍ തലവേദനയാണ്. ഉത്പാദനം കുറയ്ക്കാനുള്ള നടപടി വിപണിയില്‍ പ്രതിഫലിച്ചാല്‍ പെട്രോള്‍ പമ്പുകളില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാകും.

 

 

 

 

 

Read more topics: oil prices,opec
English summary
oil prices advance 1percent on hopes of opec led production cuts
topbanner

More News from this section

Subscribe by Email